ADVERTISEMENT

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നു തുടങ്ങിയതോടെ കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾക്കു പുറകെയാണ് നിക്ഷേപകരും. എവിടെ മികച്ച പലിശ കിട്ടുമെന്ന് അന്വേഷണം നമ്മുടെ നാട്ടിലുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്കും എത്തുന്നു. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 8.50 ശതമാനം വരെ പലിശ ഇവിടെ വാഗ്ദാനം ചെയ്യുന്നു. 999 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക്. ഇതേ കാലാവധിയുള്ള സാധാരണ നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ ലഭിക്കും. വിവിധ കാലയളവിലുള്ള റസിഡൻറ്, എൻ.ആർ.ഒ, എൻ.ആർ.ഇ സ്ഥിര നിക്ഷേപ പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 6.50 ശതമാനം വരെ പലിശ നൽകും.ഈ സ്പെഷൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നവംബർ 30 വരെയുള്ള നിക്ഷേപങ്ങൾക്കു മാത്രമേ ലഭിക്കൂ. 

table-esaf4-11-2022

മുതിർന്ന പൗരന്മാർക്ക് ഈ നിരക്കിനു പുറമെ അര ശതമാനം അധിക പലിശ ലഭിക്കും

English Summary : ESAF will Give moe Interest to Fixed Deposit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com