എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശയുമായി ഫെഡറല്‍ ബാങ്കിന്റെ ഡെപോസിറ്റ് പ്ലസ്

HIGHLIGHTS
  • 700 ദിവസത്തേക്ക് 7.50 ശതമാനം വരെ പരമാവധി പലിശ
federal-bank-offshore-saving-services
SHARE

നിലവിലുള്ള എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയര്‍ന്ന പലിശ ലഭിക്കുന്ന പുതിയ എന്‍ആര്‍ഇ നിക്ഷേപ പദ്ധതി ഡെപോസിറ്റ് പ്ലസ് എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം 700 ദിവസത്തേക്ക് 7.50 ശതമാനം വരെ പരമാവധി പലിശ ലഭിക്കുന്നതാണ്.

നിക്ഷേപത്തിന്റെ പലിശ മൂന്നുമാസം കൂടുമ്പോൾ നിക്ഷേപ തുകയിലേക്ക് ചേര്‍ക്കപ്പെടുന്നു. ഒപ്പം പലിശയ്ക്ക് ആദായ നികുതി ബാധകമല്ല എന്നതിനാല്‍ പ്രവാസികള്‍ക്കനുയോജ്യമായ നിക്ഷേപ അവസരമാണിത്. കാലാവധിക്കു മുമ്പ് പിന്‍വലിക്കാനുള്ള സൗകര്യം ഡെപോസിറ്റ് പ്ലസ് പദ്ധതിയ്ക്ക് ലഭ്യമല്ല. എന്നിരുന്നാലും, ഏതെങ്കിലും സാഹചര്യത്തിൽ പണം ആവശ്യമായി വരികയാണെങ്കില്‍ നിക്ഷേപ തുകയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.

English Summary : Federal Bank Launched New NRE deposit with Special Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS