ADVERTISEMENT

ഉപഭോക്താവ് ഓൺലൈൻ കെ വൈ സി കൊടുത്തശേഷവും  വീണ്ടും ബാങ്ക് ശാഖയിൽ വന്നു കെ വൈ സി നൽകണമെന്ന് നിര്‍ബന്ധിക്കാറുണ്ടോ? ബാങ്കുകൾ നിരന്തരം ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന ഇത്തരം ചട്ടം ഇല്ലെന്നു റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു. സെൻട്രൽ കെ വൈ സി പോർട്ടലിൽ കെ വൈ സി വിശദാംശങ്ങൾ രേഖപ്പെടുത്തിയ ശേഷവും വീണ്ടും, വീണ്ടും ഉപഭോക്താക്കളോട് ബാങ്ക് വെരിഫിക്കേഷൻ ചോദിച്ചു ശല്യപ്പെടുത്തരുതെന്നു ഗവർണർ പറഞ്ഞു. ഇതുമാത്രമല്ല ബാങ്കുകളുടെ വശത്തുള്ള വീഴ്ചയ്ക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.  കെ വൈ സി  വെരിഫിക്കേഷനുകൾ ഓൺലൈനായി പൂർത്തിയാക്കിയ ബാങ്ക് ഉപഭോക്താക്കൾക്ക് വാർഷിക അപ്‌ഡേറ്റുകളും അവരുടെ വ്യക്തിഗത വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളും ഉണ്ടെങ്കിൽ ഓൺലൈനിൽ മാറ്റം വരുത്താം. സ്ഥിരീകരണ അപ്‌ഡേറ്റുകൾക്കായി ബാങ്ക് ഉപഭോക്താവിനോട് ശാഖയിലേക്ക് പോകാൻ ആവശ്യപ്പെടരുത്. ബാങ്കുകളുടെ  അവബോധമില്ലായ്മ കാരണം ഇത്തരം വിശദാംശങ്ങൾ ചോദിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് ബാങ്കുകളോട് പതിവായി ആവശ്യപ്പെടുന്നുണ്ടെന്ന്  ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ റാബി ശങ്കർ പറഞ്ഞു.

English Summary: Banks will not force Customer to Come to Bank for KYC 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com