ഇടപാടുകൾ മുടങ്ങും! അസാധുവാകുന്ന പാൻ കാർഡുകളിൽ നിങ്ങളുടേതും ഉൾപ്പെട്ടാൽ

HIGHLIGHTS
  • ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനോ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്താനോ പാൻ വേണം
pan-card-aadhar-card
SHARE

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ രാജ്യത്തെ നിരവധി പേരുടെ പാൻ കാർഡുകൾ അസാധുവായേക്കും. അക്കൂട്ടത്തിൽ നിങ്ങളുടെ പാൻ കാർഡും ഉൾപ്പെടുമോ? പാൻ കാർഡ് ഉടമകൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

റേഷൻകാർഡു പോലെ പ്രധാനം

റേഷൻകാർഡ്, ആധാർ കാർഡ് എന്നിവപോലെ അവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന രേഖകളിൽപ്പെട്ടതാണ് പാൻകാർഡും. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനോ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്താനോ പാൻ കൂടിയേ തീരൂ. വാഹനം, സ്ഥലം, വീട്, സ്വർണം തുടങ്ങിയവ സ്വന്തമാക്കുമ്പോഴും പാൻ ആവശ്യപ്പെടാറുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും പാൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ്. ഓഹരിക്കമ്പോളത്തിലേക്ക് പ്രവേശിക്കാനും പാൻ നമ്പർ ഇല്ലാതെ പറ്റില്ല. ഇത്രയേറെ പ്രാധാന്യമുള്ള പാൻ കാർഡ് കൂടുതൽ കാര്യക്ഷമമാക്കാനും അതിലൂടെ നികുതി വെട്ടിപ്പ് തടയാനും ആദായ നികുതി വകുപ്പ് വിവിധ പരിഷ്ക്കാരങ്ങൾ നടപ്പാക്കി വരികയാണ്. അത്തരത്തിലൊരു നടപടിയാണ് ആധാർ പാൻ നമ്പറുമായി ബന്ധിപ്പിക്കുന്നത്.

മാർച്ച്31ന് അകം ബന്ധിപ്പിക്കണം

2023 മാർച്ച് 31 നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകുമെന്ന്  ആദായ നികുതി വകുപ്പ് വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ആദ്യം നൽകിയിരുന്ന പരിധി 2022 മാർച്ചിൽ അവസാനിച്ചിരുന്നു. പിന്നീട് 500 രൂപ പിഴ നൽകി ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു. തുടർന്ന് പിഴ സംഖ്യ 1000 രൂപയാക്കി.

ഇപ്പോൾ 1000 രൂപ പിഴ നൽകി ബന്ധിപ്പിക്കാം

1000 രൂപ പിഴ നൽകി ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിക്കും. അതോടെ ആധാർ ബന്ധിപ്പിക്കാത്തവരുടെ പാൻ നമ്പർ റദ്ദായേക്കും. പലതവണ നീട്ടി നൽകിയ സമയ പരിധി ഇനിയും നീട്ടി നൽകാനുള്ള സാധ്യത കുറവാണ്. റദ്ദായ പാൻ ഉപയോഗിച്ച് ഭാവിയിൽ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്താൻ കഴിയില്ല. മാത്രമല്ല ആദായ നികുതി വകുപ്പിന്റെ നിയമ നടപടികളും നേരിടേണ്ടി വന്നേക്കും. പാൻ കാർഡ് ഉടമകൾ തങ്ങളുടെ പാൻ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് നന്നായിരിക്കും.

എങ്ങനെ പരിശോധിക്കും?

WWW. incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക്ക് ചെയ്യുക. പാൻ ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും.

ആധാർ - പാൻ ലിങ്ക് ചെയ്യാൻ

www incometax.gov.in വെബ് സൈറ്റിൽ പ്രവേശിച്ച് Link Aadhaar ക്ലിക്ക് ചെയ്യുക. 1000 രൂപ പിഴ അടച്ചതിനു ശേഷം പാൻ ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകി ലിങ്ക് ചെയ്യാം. ആധാറിലെയും പാനിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരു പോലെയായിരിക്കണം. പിഴ ഒടുക്കാനും ലിങ്ക് ചെയ്യാനുമുള്ള സൗകര്യം കോമൺ സർവീസ് സെന്ററു (CSC) കളിൽ ലഭ്യമാണ്.

English Summary : Link Pan Aadhaar Before March 31,2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS