ADVERTISEMENT
ഫെഡറൽ ബാങ്ക് പുതിയ വർഷത്തിൽ 10 സമ്പൂർണ ഡിജിറ്റൽ യൂണിറ്റുകളാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ബാങ്കിന്റെ 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദഫലം പ്രഖ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ബാങ്ക് ഇടപാടുകൾക്ക് മുൻതൂക്കം നൽകുന്നതിന് കൊൽക്കത്തയിൽ ഇത്തരത്തിൽ ഡിജിറ്റൽ യൂണിറ്റ് ഉണ്ട്. 

മൂന്നാം പാദത്തിൽ 803.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം നേടിയത്. 54.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 521.73 കോടി രൂപയായിരുന്നു ലാഭം.ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം നേടാന്‍ ബാങ്കിനെ സഹായിച്ചത് ഏല്ലാ തലത്തിലും കാഴ്ചവച്ച കരുത്തുറ്റ പ്രകടനമാണെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തിയും അറ്റ നിഷ്ക്രിയ ആസ്തിയും യഥാക്രമം 2.43 ശതമാനവും 0.73 ശതമാനവുമാണ്.  കരുത്തുറ്റ നിലയില്‍ തുടരുന്ന ആസ്തി ഗുണമേന്മ, വായ്പാ ചെലവ് മെച്ചപ്പെടുത്താന്‍ സഹായകമായി. ആസ്തി 19 ശതമാനം വളര്‍ന്നതിനൊപ്പം  പ്രധാന വരുമാന മാര്‍ഗങ്ങളിലുണ്ടായ വളര്‍ച്ചയും ചേര്‍ന്ന്1.33 ശതമാനമെന്ന ഉയര്‍ന്ന ആസ്തി ആദായം നേടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭവും എക്കാലത്തേയും ഉയര്‍ന്ന നേട്ടം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 39.37 ശതമാനം വര്‍ധിച്ച് ഇത്തവണ പ്രവര്‍ത്തന ലാഭം 1274.21 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 914.29 കോടി രൂപയായിരുന്നു. 4147.85 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.43 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1228.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.73  ശതമാനമാണിത്. 

English Summary : Federal Bank Bagged Good Third Quarter Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com