ഉയർന്ന ആസ്തിയുള്ളവർക്കായി യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

HIGHLIGHTS
  • മാസ്റ്റര്‍കാര്‍ഡിന്‍റെ പ്രീമിയം വേള്‍ഡ് എലൈറ്റ് പ്ലാറ്റ്ഫോമിലാണ് ബാങ്ക് ഡെബിറ്റ് കാര്‍ഡ്
card
SHARE

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി യെസ് ബാങ്ക് മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. സമ്പന്നരായ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ യാത്ര, ആരോഗ്യം, ജീവിതശൈലി തുടങ്ങിയ വിവിധ കാര്യങ്ങളില്‍  മികച്ച സവിശേഷതകള്‍ ഡെബിറ്റ് കാര്‍ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്.

മാസ്റ്റര്‍കാര്‍ഡിന്‍റെ പ്രീമിയം വേള്‍ഡ് എലൈറ്റ് പ്ലാറ്റ്ഫോമിലാണ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. സ്വകാര്യ ജെറ്റ്, എയര്‍പോര്‍ട്ട് ലിമോ, ഡ്രൈവറോടു കൂടിയ കാര്‍ സര്‍വീസ്, ഒബ്റോയ് ഹോട്ടലില്‍നിന്നുള്ള ഇ-ഗിഫ്റ്റ് വൗച്ചറുകള്‍, ഡൈനിങ്, സ്പാ അനുഭവങ്ങള്‍, സൗജന്യ ഗോള്‍ഫ് സെഷന്‍, ആഭ്യന്തര രാജ്യാന്തര എയര്‍പോര്‍ട്ട് ലൗഞ്ച് തുടങ്ങിയ നിരവധി സവിശേഷ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാണ്.

English Summary : Yes Bank Debit Card for HNIs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS