എച്ച് ഡി എഫ് സി ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

HIGHLIGHTS
  • ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടുന്ന അജ്ഞാത നമ്പറുകളോട് പ്രതികരിക്കരുതെന്ന് ബാങ്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്
Hacking | Hacker | (Photo - Istockphoto/towfiqu ahamed)
പ്രതീകാത്മക ചിത്രം (Photo - Istockphoto/towfiqu ahamed)
SHARE

6 ലക്ഷം എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. പേരുകൾ, ഇമെയിൽ വിലാസങ്ങൾ, വീട്ടുവിലാസങ്ങൾ, മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവ ചോർന്നവയിൽ  ഉൾപ്പെടുന്നുവെന്നായിരുന്നു റിപ്പോർട്ട്. കൂടാതെ, ഹാക്കർമാർ  ആൾമാറാട്ടം നടത്തി ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് ഉപയോക്താക്കളുടെ പരാതികൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു എന്നുമുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ല എന്നാണ് എച്ച് ഡി എഫ് സി ബാങ്ക് അധികൃതരുടെ നിലപാട്. 

എന്നാൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പേരിൽ ഫിഷിങ് തട്ടിപ്പ് ലഭിച്ചതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. പാൻ കാർഡ് , കെവൈസി അപ്‌ഡേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിങ്  വിവരങ്ങൾ ആവശ്യപ്പെടുന്ന അജ്ഞാത നമ്പറുകളോട് പ്രതികരിക്കരുതെന്ന് ബാങ്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തൊക്കെ ശ്രദ്ധിക്കണം ?

∙തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും അക്കൗണ്ട് വിശദാംശങ്ങൾ, ഒ ടി പി കൾ, തിരിച്ചറിയൽ നമ്പറുകൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ  അത്തരം കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുകയും അവയോട് പ്രതികരിക്കാതിരിക്കുകയും വേണം. 

∙അത്തരം നമ്പറുകൾ ഉടൻ ബ്ലോക്ക് ചെയ്യണം. അങ്ങനെ ചെയ്‌താൽ അവർക്ക് നിങ്ങളെ വീണ്ടും ബന്ധപ്പെടാൻ കഴിയില്ല. 

∙യു പി ഐ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ഫോൺ എന്നിവയ്‌ക്ക്  ശക്തമായ പാസ്‌വേഡുകൾ സൂക്ഷിക്കുക 

∙കൃത്യമായ ഇടവേളകളിൽ പാസ്‌വേഡുകൾ മാറ്റുക. 

∙ഓൺലൈൻ ബാങ്കിങ്ങിൽ  രണ്ട്-ഘടക പ്രാമാണീകരണം (2 factor authentication) പ്രവർത്തനക്ഷമമാക്കുക

English Summary: HDFC Customer Details Leaked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS