നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്, ഇസാഫ് ബാങ്കുമായിച്ചേര്‍ന്ന് ഇസാഫ് ഉപഭോക്താക്കള്‍ക്ക് ത്രീഇന്‍വണ്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്‍കും. ഇതോടെ, ഇസാഫ് സേവിങ്സ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടും ട്രേഡിങും അക്കൗണ്ടും ആരംഭിക്കാനാകും.
ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ ട്രേഡിങ് അക്കൗണ്ടിലൂടെ ജിയോജിത് ഓണ്‍ലൈന്‍ നിക്ഷേപ സംവിധാനങ്ങളില്‍ നിക്ഷേപിക്കാം. തങ്ങളുടെ യുപിഐ, നെഫ്റ്റ് സംവിധാനങ്ങളിലൂടെ നിക്ഷേപത്തിനായുള്ള പണമയയ്ക്കാനും കഴിയും. 2024 മാര്‍ച്ചിനു മുമ്പ് അക്കൗണ്ടു തുറക്കുന്നവര്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഇളവും ബ്രോക്കറേജ് പ്‌ളാനില്‍ ആനുകൂല്യവും ലഭ്യമാകും.
English Summary : Tie up with Geojit and ESAF Bank
HIGHLIGHTS
- ത്രീഇന്‍വണ്‍ അക്കൗണ്ട് ആരംഭിക്കാം