2000 നോട്ട് പിൻവലിച്ചതിൽ ആർക്കും ഞെട്ടലില്ല, പ്രതീക്ഷിച്ച കാര്യം
.jpg?w=1120&h=583)
Mail This Article
വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയത് ദൂരെ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. അത് ജനങ്ങളുടെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചു എന്നു തന്നെ പറയാം. എന്നാൽ ഇന്നലെ രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നു എന്ന വാർത്ത വന്നതിനു ശേഷം ഇത് പ്രതീക്ഷിച്ചതായിരുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ തണുത്ത പ്രതികരണം. കഴിഞ്ഞ ആറ് മാസങ്ങളായി രണ്ടായിരത്തിന്റെ നോട്ട് ഏതു സമയത്തും പിൻവലിക്കപ്പെടാം എന്നുള്ള വാട്സാപ് സന്ദേശങ്ങങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു.
എവിടെപ്പോയി 2000 രൂപയുടെ നോട്ടുകൾ? നിരോധിച്ചാൽ എന്തു ചെയ്യും? Read More..
2000 രൂപ നോട്ട് ഉപഭോക്താക്കൾക്കിടയിലും ചില്ലറ വ്യാപാരികൾക്കിടയിലും അത്ര പ്രചാരത്തിലില്ല, കാരണം രണ്ടായിരത്തിന്റെ നോട്ട് മാറി കിട്ടുക അത്ര എളുപ്പമായിരുന്നില്ല.
പ്രചരണം കുറഞ്ഞു
2000 രൂപ മൂല്യമുള്ള നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയതെന്നും അവ 4-5 വർഷം മാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നതായിരുന്നുവെന്നും ആർബിഐ പറഞ്ഞു. 2018 മാർച്ച് 31ന് പ്രചരണത്തിലുള്ള രണ്ടായിരം നോട്ടുകളുടെ എണ്ണം 26.73 ലക്ഷം കോടിയിൽ നിന്ന് 2023 മാർച്ച് 31ന് 3.62 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. സാധാരണക്കാർ പൊതുവെ 2000 രൂപയുടെ നോട്ടുകൾ ഇപ്പോൾ അത്ര ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.മാത്രമല്ല മറ്റ് നോട്ടുകളുടെ സ്റ്റോക്ക് പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ ആവശ്യത്തിന് സർക്കുലേഷനിൽ ഉണ്ടായിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെ രണ്ടായിരം നോട്ട് പിൻവലിക്കുമ്പോൾ അത് ആർക്കും അധികം ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് റിസർവ് ബാങ്ക് വിശദീകരണം.
English Summary: Will 2000 Rupee Withdrawal affect Common man's Life?