ഭവന വായ്പ എടുക്കുമ്പോൾ ഈ 5 കാര്യങ്ങൾ നിങ്ങളെ സഹായിക്കും

HIGHLIGHTS
  • കുറഞ്ഞ പലിശയില്‍ ഭവന വായ്പ നേടിയെടുക്കാം
financial-planning (2)
SHARE

സ്വന്തമായി വീട് വെക്കാന്‍ പണം ഇല്ലെങ്കില്‍ ആശ്രയം ബാങ്ക് വായ്പ തന്നെയാണ്. കുറഞ്ഞ പലിശയില്‍ ഭവന വായ്പ ലഭിക്കുന്നത് നമുക്ക് ആശ്വാസകരമാണെങ്കിലും പലിശ നിരക്ക് എപ്പോൾ കൂടുമെന്ന് പറയാൻ പറ്റില്ല. ഇനി പലിശ കൂടിയാലും കുറഞ്ഞാലും വീട് വെക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട് വെച്ചു കീശ കാലിയാകില്ല.

ബാങ്കുകളെ താരതമ്യം ചെയ്യുക

ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഭവന വായ്പ ഓഫറുകള്‍. അതിനാല്‍ ചുരുങ്ങിയത് ഒരു അഞ്ച് ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കണം. പ്രോസസിങ് ചാര്‍ജിലടക്കം ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ചില ബാങ്കുകള്‍ പ്രോസസിങ് ചാര്‍ജ് ഒന്നും ഈടാക്കുന്നില്ല. 

സിബില്‍ സ്‌കോര്‍

ഏതു ലോണ്‍ ആണെങ്കിലും ബാങ്കുകള്‍ എല്ലാം നമ്മുടെ സിബില്‍ സ്‌കോര്‍ ആദ്യം തന്നെ ചെക്ക് ചെയ്യും.ഇതുവഴി ഉപഭോക്താവിന്റെ കടമെടുക്കാനുള്ള ശേഷിയും തിരിച്ചടവും മുന്‍കാല ക്രെഡിറ്റുകളുടെ അടിസ്ഥാനത്തില്‍ മനസിലാക്കാന്‍ സാധിക്കും.  മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന ഉപഭോക്താവിന് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പ ലഭിക്കും. സിബില്‍ സ്‌കോര്‍ 800-ന് മുകളില്‍ ഉള്ളവര്‍ക്ക് മികച്ച ഇളവ് നേടാം.

തിരിച്ചടവ് മുടക്കരുത്

ലോണ്‍ എടുക്കുമ്പോള്‍ തന്നെ ഒരോ മാസവും നിശ്ചിത ദിവസത്തിനുള്ളില്‍ ഇ.എം.ഐ. അടക്കേണ്ടതാണ്. ഇത് മുടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കും. ഈ തുക വലിയ ഭാരമായിരിക്കും. അടവ് വരുന്ന ദിവസത്തിന് രണ്ട് ദിവസം മുന്‍പ് തന്നെ അക്കൗണ്ടില്‍ പൈസ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അടവ് മുടക്കുന്നത് ഭാവിയിലെ വായ്പകളെ ബാധിക്കും. ഒപ്പം സിബില്‍ സ്‌കോറും കുറയും. പിഴയും വരും

ജോയിന്റായി എടുക്കാം

മറ്റൊരാളെ കൂടി അപേക്ഷയില്‍ ചേര്‍ക്കുക കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കാനുള്ള മറ്റൊരു രീതിയാണ് സഹ അപേക്ഷകനെ ഉള്‍പ്പെടുത്തുക എന്നത്. ഇതുവഴി വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്കുള്ള റിസ്‌ക് കുറയുന്നു. ഒന്നിലധികം അപേക്ഷകരുണ്ടാകുമ്പോള്‍ അധിക വരുമാനവും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും ഉയരുന്നതിനാല്‍ വായ്പ എളുപ്പം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഫിക്സഡ് റേറ്റ് വേണ്ട

ഫിക്സഡ് പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഉണ്ട്. എന്നാൽ ഇത്തരം രീതി തിരഞ്ഞെടുക്കരുത്. കാണുമ്പോൾ പലിശ കുറവ് എന്ന് തോന്നും. എന്നാൽ ഫ്ലോട്ടിങ്  രീതി ആണ് ഗുണകരം. റേറ്റ് ഇടയ്ക്കിടെ കുടുമെങ്കിലും കൂടുതൽ കാലയളവിൽ എടുക്കാൻ ശ്രമിക്കണം. എന്തെന്നാൽ വരുമാനം കൂടുമ്പോൾ കാലയളവിൽ മാറ്റം വരുത്താം. കൂടാതെ വലിയൊരു തുക കയ്യിൽ വരുമ്പോൾ പറ്റാവുന്ന തുക ലോണിലേക്ക് മാറ്റുക.

English Summary : How to Get Home Loan in an Effective Way

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS