രണ്ടായിരം രൂപ നോട്ടുകളുടെ 76 ശതമാനവും തിരിച്ചെത്തിയെന്ന് ആർ ബി ഐ, ഇനിയെന്ത്?
Mail This Article
2023 മെയ്19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 76 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപ നോട്ടുകളിൽ 87% ബാങ്കുകളിൽ നിക്ഷേപിച്ചപ്പോൾ 13% മാറ്റിയതായി റിസർവ് ബാങ്ക് പറഞ്ഞു
മെയ് 19 മുതൽ ജൂൺ 30 വരെ 2000 രൂപ നോട്ടുകളുടെ 2.72 ലക്ഷം രൂപ ബാങ്കുകൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് മൊത്തം പ്രചാരത്തിന്റെ 76% വരുന്നുണ്ടെന്നും ഇപ്പോൾ 0.84 ലക്ഷം രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നുമാണ് കണക്കുകൾ .
ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, മെയ് 19 ന് പ്രഖ്യാപനത്തിന് ശേഷം 2023 ജൂൺ 30 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം ₹ 2.72 ലക്ഷം കോടിയാണ്.
സെപ്റ്റംബർ 30 വരെയാണ് 2000 നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം ആർ ബി ഐ എന്ത് തീരുമാനം എടുക്കുമെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. ഇപ്പോൾ 76 ശതമാനം നോട്ടുകളാണ് തിരിച്ചെത്തിയിരിക്കുന്നത് എങ്കിലും, സെപ്റ്റംബർ 30 ആകുമ്പോൾ വീണ്ടും കണക്കുകൾ പരിശോധിച്ച് റിസർവ് ബാങ്ക് ഉചിത നടപടികൾ കൈക്കൊള്ളും.
English Summary : Update on Withdrawal of 2000 Rupee Notes