'കൂട്ടുകാര'ന്റെ നിർമിത ബുദ്ധി വിളി : പണം പോകാൻ പുതിയ വഴി

HIGHLIGHTS
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൂട്ടുപിടിച്ചുള്ള തട്ടിപ്പ് കോഴിക്കോട് ; ഇത്തരം തട്ടിപ്പ് ഇന്ത്യയിലാദ്യം
1456545135
SHARE

കോഴിക്കോട്ടെ 73കാരന് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പിൽ പണം നഷ്ടമായി. തന്റെ മുൻ സഹപ്രവർത്തകനെന്ന രീതിയിലാണ് തട്ടിപ്പുകാരൻ വിളിച്ചത്. അയാളുടെ മുഖവും ശബ്ദവും തട്ടിപ്പിന് ഇരയായ വ്യക്തിയുടെ മുൻ സഹപ്രവർത്തകന്റെ പോലെയായിരുന്നു.  താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് പണം കൈമാറി അത് തട്ടിപ്പുകാരന്റെ ബാങ്കിലുമെത്തി. മഹാരാഷ്ട്രയിലെ ഒരു അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഇന്ത്യയിൽ ആദ്യമായി ഡീപ്‌ഫേക്ക് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസാണിത്.

വിശ്വാസത്തിലെടുക്കാൻ സുഹൃത്തുക്കളുടെ പേരുകളും 

വീഡിയോ കോളിലെ വ്യക്തിയുടെ ചിത്രം ആന്ധ്രാപ്രദേശിലെ തന്റെ മുൻ സഹപ്രവർത്തകന്റെതായിരുന്നു എന്നതുകൊണ്ടാണ് പണം കൈമാറിയത്. വിശ്വാസത്തിലെടുക്കാൻ അവരുടെ ചില പൊതു സുഹൃത്തുക്കളുടെ പേരുകളും വിളിച്ചയാൾ പറഞ്ഞു. പിന്നീട് ആശുപത്രിയിലുള്ള ബന്ധുവിന് അടിയന്തര സഹായമായി 40,000 രൂപ ആവശ്യപ്പെട്ടു. ഓൺലൈനായി തുക അയച്ചു. എന്നാൽ അതേയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടതോടെ സംശയം.  തുടർന്ന് മുൻ സഹപ്രവർത്തകനെ ബന്ധപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. അദ്ദേഹം ഇക്കാര്യം പോലീസിൽ അറിയിക്കുകയും ഇടപാട് ട്രാക്ക് ചെയ്യാൻ പോലീസിന് കഴിയുകയും ചെയ്തു. 

രാധാകൃഷ്ണൻ അയച്ച പണം മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ബാങ്കിൽ ട്രാക്ക് ചെയ്തതായും ബാങ്ക് അധികൃതർ തുക മരവിപ്പിച്ചതായും കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ് പോലീസ് സൂപ്രണ്ട് എസ് ഹരിശങ്കർ പറഞ്ഞു. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. 

മുന്നറിയിപ്പ് 

ഈ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ AI അടിസ്ഥാനമാക്കിയുള്ള ഡീപ്ഫേക്കിങ് ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പിനെതിരെ കേരള പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.എഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ ഉപയോഗിച്ച് നടത്തിയ വീഡിയോ കോളുകളുടെ അടിസ്ഥാനത്തിൽ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് കേരള പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

English Summary : Financial Fraud Using AI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS