പലരും ഒരോ മാസത്തെയും ചെലവുകള്‍ നടത്തുന്നത് തന്നെ ക്രെഡിറ്റ് കാര്‍ഡിന്റെ സഹായത്തോടെയാണ്. ക്രെഡിറ്റ് കാർഡ് വെച്ച് തിരിച്ചും മറിച്ചും കാര്യങ്ങൾ മാനേജ് ചെയ്യുന്നവരേറെയുണ്ട്. പക്ഷേ ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ ഉപയോഗിക്കാം ? ക്രെഡിറ്റ് കാര്‍ഡിന്റെ എണ്ണത്തിന്പരിധി ഉണ്ടോ? പല കാർഡുപയോഗിച്ച് കാര്യങ്ങൾ മാനേജ് ചെയ്യുന്നവരോട് ചോദിച്ചാൽ പോലും അറിയാൻ വഴിയില്ല.
ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡുകള്‍ വേണമെങ്കിലും കൈവശം വയ്ക്കാം എന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നുമില്ലെന്നാണ് വാസ്തവം. എത്ര കാര്‍ഡുകള്‍ വേണമെങ്കിലും ഉപയോഗിക്കാം. ഇവിടെ ഒന്നോർക്കുക, ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കേണ്ടത് നമ്മള്‍ തന്നെ ആണ്.
എല്ലാ കാര്‍ഡുകളുടെയും ഓഫറുകളും സേവനങ്ങളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയിലുള്ളപ്പോള്‍ ഫലപ്രദമായി അവ ഉപയോഗിക്കാനാകണമെന്നില്ല. അതുകൊണ്ട് നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചെലവുകളും പ്രതിമാസ ബില്ലുകളും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല.
സ്കോർ കുറയും
കൃത്യ സമയത്തു തിരിച്ചടവു നടന്നില്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും, ഇത് അധിക ബാധ്യതയാകും. മാത്രമല്ല, തിരിച്ചടവു മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെയാണ് ഏറ്റവും ആദ്യം ബാധിക്കുക. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വായ്പ കിട്ടാൻ ബുദ്ധിമുട്ടാകുമെന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്.
ഇനി കൈയില്‍ നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെന്ന് കരുതുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളെല്ലാം കൃത്യസമയത്ത് നിങ്ങള്‍ അടയ്ക്കുന്നുണ്ടെങ്കില്‍ പോലും ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിച്ചേക്കാം. കാരണം മണി മാനേജ്മെന്റിൽ നിങ്ങളത്ര പോരെന്നുള്ള സന്ദേശമാണിത് നൽകുക.
അതോടെ വായ്പകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് കാര്‍ഡുകള്‍ എടുക്കുന്നതും ഉചിതമായ കാര്യമല്ല. കൂടാതെ വലിയ കടകെണിയാലാകാനും സാധ്യത ഏറെയാണ്.
English Summary: How many Credit Cards can One Person Keep with Him?
ബാലന്‍സ് ട്രാന്‍സ്ഫറിന് ആശ്വാസം
വ്യക്തിഗത വായ്പകളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്നത്. 30 ശതമാനം മുതല്‍ 50 ശതമാനം വരെ ആണ് വാര്‍ഷിക പലിശ നിരക്ക്. ഡ്യൂ ഡേറ്റില്‍ മുഴുവന്‍ തുകയും തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാലന്‍സ് തുകയ്ക്ക് പലിശ നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ ബാലന്‍സ് തുക ഡ്യൂ ഡേറ്റ് എത്തിയിട്ടില്ലാത്ത മറ്റൊരു കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഇത് പലിശ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഉപയോഗം കൃത്യമല്ലെങ്കില്‍ ബാധ്യതയാകും.