ADVERTISEMENT

വ്യത്യസ്ത ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരായിരിക്കും നമ്മളില്‍ പലരും.സേവിങ്സ്, സാലറി, ഭവനവായ്പ, വാഹന വായ്പ, പേഴ്‌സണല്‍ വായ്പ, സബ്സിഡി തുടങ്ങി ഓരോ ആവശ്യത്തിനും ഓരോ ബാങ്കിനെയാകും ആശ്രയിക്കുക. എന്നാല്‍ ആവശ്യം കഴിഞ്ഞിട്ടും ഈ അക്കൗണ്ടുകള്‍ വെറുതെ കൊണ്ട് നടക്കരുത്. ആവശ്യം കഴിഞ്ഞാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴയുമുള്ളതിനാല്‍ ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈയ്യിലെ പണം ചിലവാകും.

ചില ബാങ്കുകള്‍ നിശ്ചിത സമയത്തിനകം അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ഉടമകളില്‍ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. മിക്ക ബാങ്കുകളും അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ക്ലോസ് ചെയ്യുന്നതിനാണ് പണം ഈടാക്കുന്നത്. ബാങ്കുകളുടെ നിബന്ധനകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അതേസമയം, ഒരാള്‍ക്ക് എത്ര അക്കൗണ്ടും ഉപയോഗിക്കാവുന്നതാണ്. അക്കൗണ്ടുകള്‍ തുറക്കുന്നതിന് പരിധിയില്ല.

അക്കൗണ്ട് എങ്ങനെ അക്കൗണ്ട് ക്ലോസ് ചെയ്യാം?

∙സേവിങ്‌സ് അക്കൗണ്ട് ഉള്ള വ്യക്തി അതാത് ബാാങ്ക് ശാഖയുടെ മാനേജര്‍ക്ക്, കാരണം കാണിച്ച് അപേക്ഷ നല്‍കണം.

∙അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ്ബുക്ക്, ചെക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ മടക്കി നല്‍കണം.

∙ബാങ്കില്‍ നിന്നും അക്കൗണ്ട് ക്ലോഷര്‍ ഫോം ലഭിക്കും. ഇതിലും അക്കൗണ്ട് അവസാനിപ്പിക്കാനുള്ള കാരണം സൂചിപ്പിച്ച ശേഷം ഒപ്പിട്ട് കൈമാറണം.

∙ശാഖ തലത്തില്‍ അക്കൗണ്ട് ക്ലോഷര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അക്കൗണ്ട് ഉടമ നേരിട്ട് ചെല്ലുകയും വേണം.

∙ബാങ്ക് അക്കൗണ്ട് ഔദ്യോഗികമായി ക്ലോസ് ചെയ്യുന്നതിന് ബാങ്ക് ആവശ്യപ്പെടുന്ന  ക്ലോഷര്‍ ഫോം ബാങ്കിന്റെ ശാഖയിലോ വെബ്സൈറ്റിലോ ലഭ്യമാണ്.

∙അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ ഇത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാം. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ സൂചിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രത്യേക ഫോം പൂരിപ്പിക്കാം.

∙അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുകയും ഭാവി റഫറന്‍സിനായി സാധ്യമായ എല്ലാ പ്രസ്താവനകളും ഡൗണ്‍ലോഡ് ചെയ്യുകയും വേണം. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇത് ഉപയോഗപ്രദമാകും.

∙ലോണ്‍ ഇ എം ഐകള്‍, ബില്‍ പേയ്മെന്റുകള്‍, പ്രതിമാസ സബ്സ്‌ക്രിപ്ഷനുകള്‍ തുടങ്ങിയവയ്ക്ക് ആളുകള്‍ അവരുടെ സേവിങ്സ് അക്കൗണ്ടിലൂടെ സ്ഥിരമായി ബില്‍പെയ്‌മെന്റുകള്‍ നടത്താറുണ്ട്. ഒരു അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അത്തരം ഏതെങ്കിലും ഓട്ടോമേറ്റഡ് പേയ്മെന്റുകള്‍ ഉണ്ടെങ്കില്‍ അവ റദ്ദാക്കണം

English Summary:

Close Your Dormant account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT