ADVERTISEMENT

ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്നു പണം ഉടനടി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള സൗകര്യം ഇപ്പോൾ ചില ബ്രോക്കറേജ് ഹൗസുകൾ നൽകുന്നുണ്ട്. രാവിലെ 9 മണിക്കും 4 മണിക്കും ഇടയിൽ 1 ലക്ഷം രൂപ വരെ സെറോദയിലെ ഡീമാറ്റ് അക്കൗണ്ടിൽ നിന്നു ബാങ്ക് അക്കൗണ്ടിൽ എത്തിക്കാൻ സൗകര്യം ഉണ്ട്.

അധിക ചെലവുകളൊന്നുമില്ലാതെയാണ് സെറോദ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അപ്സ്റ്റോക്സിൽ 15 മിനിറ്റിനുള്ളിൽ റജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ സാധിക്കും. ഏത് ട്രേഡിങ് ദിനത്തിലും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ പിൻവലിക്കൽ നടത്താം. ഒരുദിവസം 100 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് പിൻവലിക്കൽ പരിധി.

കൊട്ടക് സെക്യൂരിറ്റീസ് ഒരു പ്രവൃത്തി ദിവസത്തിൽ ഉപഭോക്താക്കളെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ സഹായിക്കും. ഐസിഐസിഐ ഡയറക്ട് 24 മണിക്കൂറിനുള്ളിൽ ഡീമാറ്റ് അക്കൗണ്ടിൽ നിന്നു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ സഹായിക്കും. ഗ്രോ അക്കൗണ്ടിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പണം അക്കൗണ്ടിലേക്ക് മാറ്റാം.

English Summary:

Brokerage Houses Offering Immediate Fund Transfers to Your Bank

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com