എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ 2 ദിവസം കുറച്ചു മണിക്കൂർ പ്രവർത്തിക്കില്ല

Mail This Article
എച്ച്ഡിഎഫ്സി ബാങ്കിന്റെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഇടപാടുകളും താൽക്കാലികമായി രണ്ടു ദിവസങ്ങളിൽ കുറച്ചു മണിക്കൂറുകളിൽ പ്രവർത്തിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ഈ ഒരു വിവരം ഇമെയിൽ, എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. 2024 ജൂൺ 4 ന് 12:30 AM - 2:30 AM വരെയും ജൂൺ 6 ന് 12:30 AM മുതൽ 2.30 AM വരെയുമായിരിക്കും ഇടപാടുകൾ തടസ്സപ്പെടുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഇടപാടുകൾ തടസപ്പെടും.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎം, പിഓഎസ് (സ്റ്റോറുകളിലെ കാർഡ് സ്വൈപ്പ് മെഷീൻ), ഓൺലൈൻ (പേയ്‌മെന്റ് ഗേറ്റ്‌വേ പോർട്ടൽ), നെറ്റ് ഇടപാടുകൾ എന്നിവ ഈ സമയത്ത് തടസപ്പെടും. എച്ച്‌ഡിഎഫ്‌സി ബാങ്ക് റുപേ കാർഡുകൾ മറ്റ് (എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇതര) പേയ്‌മെന്റ് ഗേറ്റ്‌വേകളിൽ പോലും ഓൺലൈൻ ഇടപാടുകൾക്ക് പ്രവർത്തിക്കില്ല. എച്ച്ഡിഎഫ്സി ഒരു സിസ്റ്റം അപ്ഗ്രേഡ് നടത്തുന്നതിനാലാണ് കാർഡുകൾ താത്കാലികമായി പ്രവർത്തന രഹിതമാക്കുന്നത്.