ഉണങ്ങിയപഴങ്ങളിൽ നിന്നും വിജയം കൊയ്യാം

ambika new
SHARE

ഉണക്കിപ്പൊടിച്ച ധാന്യങ്ങളുടെയും  ഉണങ്ങിയ പഴങ്ങളുടെയും വിൽപനയാണ് അംബിക സോമൻ എന്ന സംരംഭകയുടെ  ബിസിനസ്. 

ചക്ക, കപ്പ, റാഗി, മഞ്ഞൾ, കൂൺ തുടങ്ങിയവയാണ് ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കി വിൽക്കുന്നത്.

എന്തുകൊണ്ട് ഈ സംരംഭം?

പാലക്കാട് ഐആർടിസിയിൽനിന്നു ലഭിച്ച സാങ്കേതിക പരിശീലനവും ഒരു സഹകരണ സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയവുമാണ് കൈമുതൽ. അതോടൊപ്പം മെച്ചപ്പെട്ടതും മത്സരം കുറഞ്ഞതുമായ വിപണിയും കുറഞ്ഞ നിരക്കിൽ അസംസ്കൃത വസ്തുക്കൾ ലഭിക്കാനുള്ള സൗകര്യവുമുണ്ട്.

സ്ഥിരനിക്ഷേപം

ഏകദേശം 500 ചതുരശ്രയടിയോളം സ്ഥലസൗകര്യം ഈയാവശ്യത്തിനു വിനിയോഗിക്കാനായി ലഭ്യമാണ്. അതു പ്രയോജനപ്പെടുത്തും.

നിർമാണരീതി

പഴങ്ങളും മറ്റും ഉണക്കാനായി സോളർ ഡ്രയർ, പോളി ഹൗസ് എന്നിവ ഉപയോഗിക്കും. പൾവറൈസർ/ ഗ്രൈൻഡർ എന്നിവയുടെ സഹായത്താൽ പൊടിച്ച് പായ്ക്കറ്റിലാക്കി വിൽക്കുന്നു. കൂ‍ൺ പൗ‍ഡർ ഹോട്ടലുകളിൽ കൂൺസൂപ്പ് നിർമിക്കുവാനാണു നൽകുവാൻ ഉദ്ദേശിക്കുന്നത്.

മെഷിനറി

പോളിഹൗസ്, സോളർ ഡ്രയർ, പൾവറൈസർ/റോസ്റ്റർ, സീലിങ്/പായ്ക്കിങ് മെഷീൻ എന്നിങ്ങനെ എല്ലാംകൂടി മൂന്നു ലക്ഷം രൂപയുടെ നിക്ഷേപമാണ്. സോളർ‌ ‍ഡ്രയറിന് ഒരു ലക്ഷം രൂപ ചെലവു വരുന്നുണ്ട്. 

പ്രവർത്തന മൂലധനം

രണ്ടു ലക്ഷം രൂപയാണ് പ്രവർത്തന മൂലധനമായി േവണ്ടത്.നാലു േപർക്കു തൊഴിൽ നൽകാൻ 

കഴിയും. 

സ്വന്തം ഔട്‌ലെറ്റ് വഴി വിൽപന

ആമ്പല്ലൂരിൽ ഒരു ഔട്‌ലെറ്റ് സ്വന്തം നിലയിലുണ്ട്. ഇവിെടനിന്നു ഹോൾസെയിൽ/റീടെയിൽ വിതരണം നടത്തുന്നു. കൂടാതെ സൂപ്പർ മാർക്കറ്റുകൾ, സൂക്ഷ്മ സംരംഭകർ, വീട്ടമ്മമാർ എന്നിവ വഴി നേരിട്ടു വിൽപനയും ഉണ്ടാകും. ഓൺലൈൻ മാർക്കറ്റിങ്ങും ലക്ഷ്യമിടുന്നുണ്ട്. എംഎസ്ഡബ്ല്യു പാസായ അംബികയ്ക്ക് ഈ സംരംഭത്തിലൂടെ വിധവകൾ, അംഗപരിമിതർ എന്നിവർക്ക് ജോലി നൽകണമെന്ന താൽപര്യവും ഉണ്ട്.

പ്രതിമാസം അഞ്ചു ലക്ഷം രൂപയുടെ വിറ്റുവരവാണു പ്രതീക്ഷിക്കുന്നത്. 20 ശതമാനം അറ്റാദായം. അതായത്, പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും സമ്പാദിക്കാനാകും എന്ന പ്രതീക്ഷയിലാണ് അംബിക മുന്നോട്ടു പോകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA