ADVERTISEMENT

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗവൺമെന്റ് ഇ–മാർക്കറ്റ് പ്ലേയ്സ് (ജെം–Gem) വനിതാ സംരംഭകരെയും സ്വയം സഹായ സംഘങ്ങളെയും സഹായിക്കുന്നതിനായുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചു. സർക്കാർ വകുപ്പുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റു ഏജൻസികൾക്കും ആവശ്യമായ ഉൽപന്നങ്ങളും, സേവനങ്ങളും വാങ്ങുന്നതിനായുള്ള പ്ലാറ്റ്ഫോമാണ് ജെം. ഇതിലൂടെ തങ്ങളുടെ സേവനങ്ങളും ഉൽപന്നങ്ങളും വിറ്റഴിക്കുന്നതിനുള്ള അവസരം ലഭിക്കും

കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപന്നങ്ങൾ ചണ–കയർ ഉൽപന്നങ്ങൾ, ഓഫിസ് ഫർണീച്ചറുകൾ എന്നിവ വിതരണക്കാരുടെ ഇടനിലയില്ലാതെ നേരിട്ടു സർക്കാർ വകുപ്പുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം വിൽക്കാൻ വനിതാ സംരംഭകരെ സഹായിക്കും..ഇതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 3 ശതമാനം വിഹിതം വനിതാ യൂണിറ്റുകളിൽ നിന്നായിരിക്കണമെന്ന് നിബന്ധനയുണ്ട്.വനിതാസംരംഭകർക്ക് ജെം പ്ലാറ്റഫോമിൽ പ്രത്യേകം ഹോം പേജ് ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com