sections
MORE

പായസപരിപ്പ്; പണം വാരും ബിസിനസ്

HIGHLIGHTS
  • ഭക്ഷ്യസംസ്ക്കരണ–വിപണന മേഖലയിൽ സംരംഭത്തിന് ഒട്ടേറെ അവസരമുണ്ട്
Sreejith-C-K
SHARE

മലയാളികൾക്ക് ചിരപരിചിതമായ ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരത്തിൽ കൃത്യമായി ഉൽപാദിപ്പിച്ചു നൽകിയാൽ മികച്ച ലാഭം നേടാമെന്നതിനു ഉദാഹരണമാണ്. സി.െക. ശ്രീജിത് എന്ന
യുവസംരംഭകൻ.

എന്താണു ബിസിനസ്?

െചറുപയർ വാങ്ങി വറുത്തശേഷം തൊലി കളഞ്ഞ്, പിളർത്തി, പരിപ്പെടുത്ത് പായസം വയ്ക്കാവുന്ന പാകത്തിൽ വിപണിയിലിറക്കുന്നു.

ഭക്ഷ്യസംസ്ക്കരണ–വിപണന മേഖലയിൽ സംരംഭം 
തുടങ്ങാൻ ധാരാളം അവസരങ്ങൾ ഉണ്ട്. അതിനൊരു ഉദാഹരണമാണ് വടകരയിലെ എസ്സാർ മിൽസ്. ‘ഹെൽത്തി’ എന്ന ബ്രാൻഡ് നെയിമിൽ േവറിട്ട ഒരു ഭക്ഷ്യസംസ്കരണ സംരംഭമായി ഇതിനെ വളർത്തിയെടുത്തത്. സി.െക. ശ്രീജിത്തെന്ന യുവസംരംഭകനും.

ചെറുപയർ പായസ പരിപ്പാണ് ഇവിടത്തെ പ്രധാന ഉൽപന്നം. കൂടെ വിവിധ ഉപയോഗത്തിനുള്ള അരിപ്പൊടികളും കറിപൗഡറുകളും ഉണ്ടാക്കി വിൽക്കുന്നു. പത്തിരിപ്പൊടി, പുട്ടുപൊടി എന്നിവയൊക്കെ നന്നായി വിറ്റുപോകുന്നുണ്ടെന്നു ശ്രീജിത്ത് പറയുന്നു.

എന്തുകൊണ്ട് ഈ ബിസിനസ്?

1999 മുതൽ ഒരു ഫ്ലവർമിൽ നടത്തിവരികയായിരുന്നു. നാട്ടുകാർ കൊണ്ടുവരുന്ന ധാന്യവർഗങ്ങൾ തൂക്കത്തിനനുസരിച്ചു കൂലി വാങ്ങി പൊടിച്ചു കൊടുക്കുന്ന സ്ഥാപനം. ഇതുവഴി വ്യത്യസ്ത വിഭാഗം ജനങ്ങളുടെ രുചിഭേദങ്ങൾ, വിപണിയിലെ സാധ്യത, അസംസ്കൃതവസ്തുക്കളുടെ ലഭ്യത, സവിശേഷത തുടങ്ങിയവയെല്ലാം അടുത്തറിയാൻ കഴിഞ്ഞു.

അങ്ങനെയാണ് ഇത്തരമൊരു സംരംഭത്തിന്റെ സാധ്യത മനസിലാക്കുന്നത്.

ഈ സമയത്ത് സമീപത്തുള്ള ഏതാനും ഹോട്ടലുകളും പൊടികൾ സ്ഥിരമായി നൽകാൻ ആവശ്യപ്പെട്ടു. അതോടെ മനസിലെ ആഗ്രഹവും വിപണിയിലെ സാഹചര്യവും അനുകൂലമായി. അങ്ങനെയാണ് ഈ രംഗത്തേക്കു കടന്നുവരുന്നത്.

ലാഭം നോക്കാതെ ബിസിനസ്

സംരംഭമായി തുടങ്ങിയശേഷം ആദ്യത്തെ മൂന്നു വർഷം യാതൊരു ലാഭവും നോക്കാതെയാണ് ബിസിനസ് ചെയ്തതെന്ന് ശ്രീജിത്ത് പറയുന്നു. ഇത് ഉപഭോക്തൃമനസിൽ മികച്ച സ്ഥാനം നേടിയെടുക്കുവാൻ സഹായിച്ചു. പിന്നീട് പതിയെ വാങ്ങലുകൾ വർധിപ്പിച്ചു. ഉൽപാദനവും വിൽപനയും കൂട്ടി. ക്രമേണ മികച്ച ലാഭവും വന്നുതുടങ്ങി.

കുറച്ച് അളവുകൊണ്ട് കൂടുതൽ പായസം/പുട്ട്/പത്തിരി എന്നിവ ഉണ്ടാക്കാൻ കഴിയുന്ന തരത്തിലാണ് പൊടികൾ നിർമിക്കുന്നത്. സ്വന്തം വീട്ടിൽ ഉപയോഗിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ പുറത്തേക്കു സപ്ലൈ ചെയ്യാറുള്ളൂ.

2008 മുതലാണ് ഉൽപാദന യൂണിറ്റ് തുടങ്ങിയത്. ൈകകൊണ്ട് അരി കഴുകി, കുതിർത്ത്, വറുത്ത് അങ്ങനെ എല്ലാം സ്വയം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പൊടിക്കുന്ന ഒരു മെഷീനും, ൈകകൊണ്ട് പായ്ക്ക് ചെയ്യുന്ന ഒരു മെഷീനും മാത്രമാണ് ഉണ്ടായിരുന്നത്. സഹായത്തിന് ഒരു െഹൽപ്പറും.

ഇന്ന് സ്ഥാപനത്തിൽ 15 ജോലിക്കാർ ഉണ്ട്. പൾവറൈസറുകൾ, റോസ്റ്ററുകൾ, റൈസ് വാഷർ, പായ്ക്കിങ് മെഷീനുകൾ, ജനറേറ്ററുകൾ എന്നിവയിലെല്ലാമായി ഏകദേശം 30 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റും മലിനജലം സംസ്കരിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തി.

നേരിട്ടുള്ള വിൽപനകൾ മാത്രം

വിൽപനയ്ക്കായി ഏജന്റുമാരോ വിതരണക്കാരോ ഇല്ല. നേരിട്ടാണ് വിപണിയിൽ എത്തിക്കുന്നത്. ഹോട്ടലുകൾ, ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോൾസെയിൽ കച്ചവടക്കാർ എന്നിവർക്കൊക്കെ എത്തിച്ചു നൽകുന്നു. ഇതുകൂടാതെ പ്രാദേശികമായും നല്ല അളവിൽ വിൽപ്പന നടക്കുന്നുണ്ട്.

മുപ്പതുലക്ഷം രൂപയുടെ കച്ചവടം

പ്രതിമാസം 30 ലക്ഷം രൂപയുടെ ശരാശരി കച്ചവടമാണ് നടക്കുക. പത്തു ശതമാനം ലാഭമേ എടുക്കുന്നുള്ളൂ. അതുവഴി മൂന്നു ലക്ഷം രൂപ ശരാശരി ഒരു മാസം ആദായം ലഭിക്കുന്നു. വ്യവസായ മേഖലയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുകയും ഉൽപാദനവും തൊഴിലും ഇരട്ടിയാക്കുകയുമാണ് ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പുതുസംരംഭകർക്ക്

എക്കാലവും നല്ല അവസരങ്ങൾ ഉള്ള സംരംഭക മേഖലയാണ് ഭക്ഷ്യസംസ്കരണ രംഗം. സാങ്കേതിക പ്രാപ്തിയെക്കാൾ കൃത്യതയാർന്ന പ്രവർത്തനവും ബന്ധങ്ങളുമാണ് ഇവിടെ പ്രയോജനപ്പെടുക. ഊർജസ്വലമായി ജോലി ചെയ്താൽ മികച്ച നേട്ടം ഉറപ്പാണ്. ചെറുപയർ പരിപ്പ് നന്നായി വിറ്റുപോകും. ധാന്യപ്പൊടികൾക്കും ഡിമാന്റുണ്ട്. ശരാശരി മൂന്നുലക്ഷം രൂപ മുടക്കിയാൽ നല്ലൊരു സംരംഭം ആരംഭിക്കാം. രണ്ടു ലക്ഷം രൂപയുടെ വിറ്റുവരവ് തുടക്കത്തിൽ ലഭിച്ചാൽ പോലും 30,000 രൂപ അറ്റാദായം ഉറപ്പിക്കാം. കുറഞ്ഞത് മൂന്നു പേർക്ക് തൊഴിലും ആകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA