ADVERTISEMENT

ചെറുകിട സംരംഭങ്ങളുടെ ഫാക്ടറി കെട്ടിടത്തിന് ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ ലൈസൻസ് ലഭിക്കാൻ ഇനി ബുദ്ധിമുട്ടില്ല. കെട്ടിട വിസ്തീർണം 1000 ചതുരശ്ര മീറ്ററിന് താഴെയും ഉയരം 15 ചതുരശ്ര മീറ്ററിനകവും എങ്കിൽ സ്വയം ഡിക്ലറേഷൻ നൽകിയാൽ മതിയാകും.

സ്വയം ഡിക്ലറേഷൻ നൽകാൻ പ്രത്യേകം ഫോമുണ്ട്. ഇങ്ങനെ സ്വയം ഡിക്ലറേഷൻ നൽകുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങളിൽ കുറവൊന്നും വരുത്താൻ സംരംഭകന് അവകാശമില്ല. നടപടി ക്രമങ്ങൾ ലഘൂകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിയമം അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സംരംഭകൻ പാലിച്ചിരിക്കണം. പരിശോധന നടത്താനുള്ള വകുപ്പിന്റെ അധികാരത്തിൽ മാറ്റമൊന്നുമില്ല. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അഞ്ചു ലക്ഷം രൂപാ വരെ പിഴ ഒടുക്കേണ്ടി വരും. കെട്ടിടത്തിനു പഞ്ചായത്ത്/മുൻസിപ്പൽ നമ്പർ ലഭിക്കാൻ അഗ്നിശമന വകുപ്പിനു സമർപ്പിച്ച സ്വയം ഡിക്ലറേഷൻ അവർ സ്വീകരിച്ചുകൊണ്ടുള്ള രസീത് മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com