ADVERTISEMENT

സംരംഭകർക്ക് സഹായം നൽകാൻ ഇ കൊമേഴ്സ് പോർട്ടലുമായി പോസ്റ്റ് ഓഫീസും..സൂക്ഷ്മ ചെറുകിട സംരംഭകർ/സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ,  വനിതാ സംരംഭകർ, സഹകരണ സംഘങ്ങൾ എന്നിവയ്ക്കു ഡിജിറ്റൽ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിനായി ഇൻഡ്യാ പോസ്റ്റാണ്   ഇ–കൊമേഴ്സ് പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. 1.55 ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളുള്ള ഇന്ത്യാ പോസ്റ്റ് ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയാണ്. ചെലവു കുറഞ്ഞതും നൂതനവുമായ സേവനങ്ങൾ നൽകുകയാണ് ഇന്ത്യ പോസ്റ്റ് ലക്ഷ്യമിടുന്നത്

മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ കൂടാതെ കരകൗശല ബോർഡുകളെ ഉൾപ്പെടുത്തി അവരുടെ ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വ്യാപാരിവ്യവസായികൾക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ള ഓർഡറുകൾ കണ്ടെത്തി സഹായിക്കാനും അവരുടെ ഉത്പന്നങ്ങളുടെ വിതരണത്തിനു അന്താരാഷ്ട്രമെയിൽ നെറ്റുവർക്ക് ഉപയോഗിക്കുവാനും ഇൻഡ്യാ പോസ്റ്റു ലക്ഷ്യമിടുന്നു.

ജനങ്ങളിലേക്ക് സേവനങ്ങളെത്തിക്കുവാനായി ഇ–കൊമേഴ്സ് പോർട്ടലും തപാൽ വകുപ്പിന്റെ ലോജിസ്റ്റിക്സ് സേവനവും ഉപയോഗപ്പെടുത്തുന്നു. തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് സംവിധാനത്തിലൂടെ ഉൽപന്നങ്ങൾ കയറ്റിയയ്ക്കുക. ഉപഭോക്താക്കൾക്ക് പ്രോഡക്റ്റ് സ്വീകരിക്കുകയോ അല്ലെങ്കിൽ ഡെലിവറി സ്വീകരിച്ചു കഴിഞ്ഞു തൃപ്തികരമല്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ ഉൽപന്നം (സർക്കാർ വകുപ്പുകളിലെ ഉൽപന്നം ഒഴികെ) തിരികെ നൽകുകയും ചെയ്യാവുന്നതാണ്. ഇന്ത്യാ പോസ്റ്റ് ഇ– കൊമേഴ്സ് പോർട്ടലിൽ വിൽപനക്കാരുടെ റജിസ്ട്രേഷൻ ആറു മാസത്തേക്ക് സൗജന്യമാണ്.

പോർട്ടലിൽ വിവിധ കച്ചവടക്കാരിൽനിന്നുള്ള തുണിത്തരങ്ങൾ, ഗോത്ര കരകൗശല വസ്തുക്കൾ, ഫാഷൻ ആഭരണങ്ങൾ, ബാഗുകൾ ഉപഹാരങ്ങൾ, കൈത്തറി ഉൽപന്നങ്ങൾ, ബാസ്കറ്റുകൾ, പെട്ടികൾ, ഓർഗാനിക് ഉൽപന്നങ്ങൾ എന്നിവ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com