ADVERTISEMENT

ഭക്ഷ്യധാന്യങ്ങൾ, പഴം, പച്ചക്കറി, സുഗന്ധവ്യജ്ഞനങ്ങൾ, കറിക്കൂട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങാൻ തയാറെടുക്കുകയാണോ നിങ്ങൾ? എങ്കിൽ ആവശ്യമായ ഉപകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു നോക്കാം.

ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററാണ് (ടിബിഐസി) നിങ്ങൾക്കായി ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഇവിടെ സംരംഭകർ‍ക്ക്‌ അവരുടെ ആശയങ്ങൾ പരീക്ഷിക്കാൻ സഹായകമായ എല്ലാത്തരം ഉപകരണങ്ങളും ലഭ്യമാണ്. സംസ്ഥാന കൃഷി വകുപ്പിന്റെ പിന്തുണയോടെ തിരുവനന്തപുരം എൻഐഐഎസ്‌ടി കാമ്പസിലാണ് ടിബിഐസി പ്രവർത്തിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമിക്കാനും ചെലവ്‌ കുറഞ്ഞ മാർ‍ഗത്തിൽ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകാനും വിദഗ്‌ധരുടെ പിന്തുണ ഇവിടെ നിന്നു ലഭിക്കുന്നു.

ടിബിഐസിയിൽ പരീക്ഷിച്ച്‌ വിജയിച്ച ജാതിക്ക, കൂൺ, അരിഞ്ഞ പച്ചക്കറികൾ പോലുള്ള ഉൽപന്നങ്ങളുടെ വാണിജ്യപരമായ ഉൽപാദനം സംരഭകർ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്‌.

സഹായഹസ്തവുമായി സ്ഥാപനങ്ങൾ

ചെറുകിട വ്യവസായങ്ങൾക്കു ആവശ്യമായ സാങ്കേതിക പിന്തുണ പലപ്പോഴും ലഭിക്കാറില്ല. പ്രത്യേകിച്ച് യന്ത്രോപകരണങ്ങളുടെ തിരഞ്ഞെടുപ്പിൽ. പലപ്പോഴും നിർ‍മാതാവിന്റെ നാമമാത്ര അറിവ് അടിസ്ഥാനമാക്കിയുള്ള മെഷീനുകളാകും വാങ്ങുക. ഇത്തരത്തിൽ ലഭ്യമാക്കുന്ന പലതിന്റേയും രൂപകൽപ്പന ഉൽപ്പന്നത്തിനു അനുയോജ്യമാകണമെന്നില്ല. തന്മൂലം കാര്യക്ഷമത കുറയും, ചെലവ് കൂടും. ഇത്തരം മേഖലകളിൽ സംരംഭകരെ സഹായിക്കുന്ന സ്ഥാപനങ്ങളാണ് തിരുവനന്തപുരത്തെ സിഎസ്‌ഐആറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ‍ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻഐഐഎസ്‌ടി)യും മൈസൂർ സിഎസ്‌ഐആറിലെ സിഎഫ്‌ടിആർ‍ഐയും.  

കൺസൾട്ടിങ് എൻജിനീയറാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com