ADVERTISEMENT

ഓൺലൈൻ സര്‍വേ സോഫ്റ്റ് വെയർ മാനേജ്മെന്റ് കമ്പനിയായ  സർവേ സ്പാരോയിൽ പ്രൈംവെഞ്ചർ പാർട്‍ണേഴ്സ്  14 ലക്ഷം ഡോളറിന്റെ സീഡ് ഫണ്ടിങ്  നടത്തുന്നു. ക്ലൗഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഉപയോഗിക്കാൻ എളുപ്പമായ ചാറ്റ് രൂപത്തിലുള്ള സർവേ സാധ്യമാക്കുന്നതാണ് സർവേ സ്പാരോ. ചാറ്റ് പ്ലാറ്റ്ഫോം  മെച്ചപ്പെടുത്താനും വികസിപ്പിക്കുന്നതിനും പുതിയ ഫണ്ട് ഉപയോഗിക്കും. 

108 രാജ്യങ്ങളിൽ 8000ത്തോളം സർവേകൾ ഇത് വരെ കമ്പനി നടത്തിയിട്ടുണ്ട്‌. ഉപഭോക്താക്കളുടെ അനുഭവങ്ങൾ, ജീവനക്കാരുടെ പ്രതീക്ഷകൾ, വിപണിയുടെ പ്രതികരണം എന്നിവ അറിയാനുള്ള സർവേ  സ്ഥാപനങ്ങൾക്ക് നടത്താം. സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ ഷിഹാബ് മുഹമ്മദ് പറഞ്ഞു. പേ സേഫ്, ഫെഡ്എക്സ്, എസ്എപി, സീമെൻസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഇതിലുൾപ്പെടുന്നു.  2019 അവസാനമാകുമ്പോഴേക്കും 20000 ഉപഭോക്താക്കളിലെത്തുകയാണ്  ലക്ഷ്യം. 2017ൽ ആരംഭിച്ച കമ്പനിയുടെ സഹസ്ഥാപകൻ സുബിൻ സെബാസ്റ്റ്യൻ ആണ്,കൊച്ചിയിലെ ഇൻഫോപാര്‍ക്കിലാണ്  ആസ്ഥാനം.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com