sections
MORE

ലക്ഷം രൂപയിൽ തുടങ്ങി 10 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ്, ഇത് വിജയസംരംഭം

HIGHLIGHTS
  • വിശ്വാസ്യത നേടാനായതാണു വിജയം.
vijesh techno plast-845
SHARE

തലശ്ശേരിയിൽ പാലയാട് സിഡ്കോ വ്യവസായ എസ്റ്റേറ്റിൽ മികച്ചരീതിയിൽ ടെക്നോ പ്ലാസ്റ്റ് എന്ന സംരംഭം നടത്തുകയാണ് യുവ സംരംഭകനായ വി.വിജീഷ്.

എന്താണു ബിസിനസ്?

പ്ലാസ്റ്റിക് ബിൽഡിങ് മെറ്റീരിയലുകൾ എന്നു വിളിക്കാവുന്ന ഉൽപന്നങ്ങളാണ് ഉണ്ടാക്കി വിൽക്കുന്നത്.

പ്ലാസ്റ്റിക് ഇലക്ട്രിക്കൽ സ്വിച്ച് ബോർഡ് , ജംക്ഷൻ ബോക്സ്, ഗള്ളി ടോപ്പ്,  നെയിൽ സ്ക്രൂ പ്ലഗ് (Nail screw plug) തുടങ്ങിയ പത്തോളം വ്യത്യസ്ത ഉൽപന്നങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്.

എന്തുകൊണ്ട് ഈ സംരംഭം?

● സ്വന്തം സംരംഭം വേണമെന്ന ആഗ്രഹം.

● വിദേശത്തു ജോലി ചെയ്യുന്ന സുഹൃത്തിന്റെ മാർഗനിർദേശമാണ് ഈ മേഖല തിരഞ്ഞെടുക്കാൻ കാരണം.

● കയറ്റുമതിക്കായിട്ടാണ് തുടങ്ങിയത്. പിന്നീട് കയറ്റുമതി നിര്‍ത്തി.

● ടെലി കമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയത് ബിസിനസിലേക്കു കടന്നപ്പോൾ സഹായിച്ചു .

● കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ്.

● താരതമ്യേന കിടമത്സരം കുറഞ്ഞ വിപണി.

 തുടക്കം ഒരു ലക്ഷം രൂപയിൽ

11 വർഷം മുൻപ് ഒരു ലക്ഷം രൂപ മുടക്കി കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഒരു പ്ലാസ്റ്റിക് മോൾഡിങ് മെഷീൻ സ്ഥാപിച്ചു കൊണ്ടുതുടങ്ങി. പ്ലാസ്റ്റിക് ബുഷ് ആണ് ഉണ്ടാക്കിയിരുന്നത്. രണ്ടു വർഷം അതു നടത്തി . പിന്നീടു വൈദ്യുതിക്ഷാമം മൂലം മാറേണ്ടി വന്നു.പിന്നീ ട് സിഡ്കോയുടെ എസ്റ്റേറ്റിനായി അപേക്ഷിച്ചു . ഒരു വർഷം പുറകെ നടന്ന ശേഷമാണ് കിട്ടിയത്.

ഇപ്പോൾ ഇൻജക്ഷൻ മോൾഡിങ് മെഷീനുകൾ, ഡൈ സെറ്റുകൾ, ഗ്രൈൻഡിങ് മെഷീനുകൾ എല്ലാം ചേർത്ത് 40 ലക്ഷം രൂപയുടെ മെഷീനുകൾ ഉണ്ട്.എട്ടു ജോലിക്കാരും. 10 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവും ഉണ്ട്.

വിതരണക്കാർക്കു വിൽപന

● മൊത്തക്കച്ചവടക്കാർക്കാണു വിൽപന ഏറെയും. കാസർകോട്, കണ്ണൂർ, തിരൂർ പാലക്കാട് എന്നിവിടങ്ങളിലെ മൊത്ത വിതരണക്കാർക്കാരിലൂടെ സപ്ലൈ.

● തലശ്ശേരിയിൽ മാത്രം നേരിട്ടു സപ്ലൈ.

● നേരിട്ടു സപ്ലൈയാണു ലാഭകരം. പക്ഷേ റിസ്ക് കൂടും.

● 40 ദിവസം വരെ ക്രെഡിറ്റ് വരുന്നു എന്നതാണു കച്ചവടരംഗത്തെ പ്രധാന പ്രശ്നം . കിടമത്സരം ഉണ്ട്. എങ്കിലും അവസരങ്ങൾ ഉണ്ട്. 

●  വെർജിൻ പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ ആണ് ഉപയോഗിക്കുന്നത്.

● വില കുറയ്ക്കാറില്ല. അൽപം കൂടുതലായിരിക്കും . വിശ്വാസ്യത നേടാനായതാണു വിജയം.

● ഇലക്ട്രിക് ബോർഡുകൾ വെള്ള നിറത്തിൽ മായംചേർക്കാതെ തയാറാക്കുന്നു (മറ്റു കമ്പനികൾ കറുത്ത കളറിലാണ് ചെയ്യുന്നത്. പഴയ പ്ലാസ്റ്റിക്ഗ്രാന്യൂളുകൾ ഉപയോഗിക്കും ).

പുതിയ പ്രതീക്ഷകൾ

മികച്ച വിപണിയുണ്ട്. ഉൽപാദനം 30 ശതമാനം വീതം വർധിപ്പിക്കണം. പുതിയ ഒരു സെറ്റ് അനുബന്ധ മെഷിനറികൾ വാങ്ങണം. 50 ലക്ഷം രൂപ ഇതിനായി കണ്ടെത്തണം. ഇപ്പോഴത്തെ പ്ലാന്റിൽത്തന്നെ ഇതു തുടങ്ങാനാകും ഒന്നര ലക്ഷം രൂപയാണ് അറ്റാദായമായി ലഭിച്ചു വരുന്നത്.

പുതുസംരംഭകരോട്

ബിൽഡിങ്– ഇലക്ട്രിക്കൽ–പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു കിടമത്സരം കുറവാണ്. ഒരു Moulding Machine സ്ഥാപിച്ചു പ്രവർത്തനം തുടങ്ങാം. ഗ്രാ ന്യൂൾസ് ഉൾപ്പടെ അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിക്കും . 15 ലക്ഷം രൂപ നിക്ഷേപിക്കാമെങ്കിൽ നന്നായി ചെയ്യാം. അഞ്ചു ലക്ഷം രൂപയുടെ വിറ്റുവരവ് പ്രതിമാസം ലഭിച്ചാൽ പോലും 75,000 രൂപയുടെ അറ്റാദായവും നാലുപേർക്കു തൊഴിലും ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA