ADVERTISEMENT

എന്താണു ബിസിനസ്?

തൃശൂർ ജില്ലയിലെ പാട്ടുരായ്ക്കലുള്ള എംഡി മീഡിയ എന്ന സംരംഭമാണ് വേറിട്ട വിജയം നേടി ശ്രദ്ധേയമാകുന്നത്. വിഡിയോ എഡിറ്റിങ്, ആൽബം ഡിസൈനിങ്, വിഡിയോഗ്രാഫി, ഫൊട്ടോഗ്രാഫി എന്നിവയാണ് ബിസിനസ്. സ്റ്റുഡിയോ കൂടാതെ ഫീൽഡ് വർക്കും ഉദ്ദേശിക്കുന്നു.

എന്തുകൊണ്ട് ഈ സംരംഭം?

ആൽബം ഡിസൈനിങ്ങിൽ ഏഴുവർഷത്തെ പരിചയമുണ്ട് ഉടമയായ മഹിമ പി.എസിന്. ഉപയോക്താക്കളുമായി നല്ല ബന്ധവും. ജോലി, ലാഭം ഇവയെക്കുറിച്ചു വ്യക്തതയുമുണ്ട്. ഭർത്താവ് മറ്റൊരു സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി െചയ്യുന്നു. അദ്ദേഹത്തിന്റെ സേവനം കൂടി ഉപയോഗപ്പെടുത്തുവാനാകും. സ്വന്തം നിലയിൽ ഒരു സംരംഭം തുടങ്ങുകയും കുറച്ചുപേർക്കു തൊഴിൽ നൽകുകയും ചെയ്യണമെന്ന ചിരകാലസ്വപ്നം സാക്ഷാൽക്കരിക്കാൻ കൂടിയാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്.

ആവശ്യമായ നിക്ഷേപം

സ്റ്റുഡിയോ ആവശ്യത്തിന് 350 ചതുരശ്രയടി വരുന്ന കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുണ്ട്. കൂടാതെ ക്യാമറകളും (വിഡിയോ/ ഫോട്ടോ) അനുബന്ധ സാമഗ്രികളുമുണ്ട്. കംപ്യൂട്ടർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം കൂടി ആറര ലക്ഷം രൂപയോളമായി. ഇതോടൊപ്പം 50,000 രൂപയോളം പ്രവർത്തനച്ചെലവും.

മത്സരം നിറഞ്ഞ വിപണി

ഈ വിപണി മത്സരം നിറഞ്ഞതാണ് എന്നു മഹിമയ്ക്ക് അറിയാം. പക്ഷേ, അനുകൂല ഘടകങ്ങൾ അനവധിയുണ്ട്. ഏഴു വർഷത്തെ തൊഴിൽപരിചയവും ഉപഭോക്താക്കളുമായുള്ള ബന്ധവും പ്രയോജനം ചെയ്യും.  ആർട്ട് വർക്ക് െചയ്യാനുള്ള കഴിവുണ്ട്. ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളിൽനിന്നു തുടർച്ചയായി ഓർഡർ ലഭിക്കുന്നു. വിവാഹാഘോഷ പരിപാടികളാണ് മുഖ്യമായും ലഭിക്കുന്നത്. 

സീസണിൽ വർക്കുകൾ എടുത്തു ചെയ്യുക. ഓഫ് സീസണിൽ അവയുടെ ആൽബം പൂർത്തിയാക്കി നൽകുക എന്ന രീതിയാണ്. കൃത്യസമയത്ത് ആൽബം പൂർത്തിയാക്കി നൽകുന്നതിൽ വീഴ്ചയില്ല.

പരിചയം വേണമെന്നില്ല

ഇത്തരത്തിൽ ഒരു സംരംഭം െചയ്യുന്നതിന് തൊഴിൽപരിചയം േവണമെന്നില്ലെന്നാണ് മഹിമ പറയുന്നത്. വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ക്രിയേറ്റിവിറ്റി മതി. ഒരു പേജ് ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്യുന്നതിന് 400 മുതൽ 700 രൂപ വരെകിട്ടും. നാലു ലക്ഷം രൂപയോളം പ്രതിമാസവരവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com