ADVERTISEMENT

കേരളത്തിൽ സ്ഥിരമായി, സൗജന്യമായി തൊഴിൽപരിശീലനം നൽകുന്ന േകന്ദ്രങ്ങൾ ഉണ്ട്. ലീഡ് ഡ‍ിസ്ട്രിക്ട് ബാങ്കുകളുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. ആർ–സെറ്റി (ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം, R SETI– Rural Self Employement Training Institute) എന്നാണ് ഈ കേന്ദ്രങ്ങൾ അറിയപ്പെടുക. ആറു ദിവസം മുതൽ 45 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് കോഴ്സുകൾ. പൊതുവായും,അപേക്ഷകരുടെ ആവശ്യമനുസരിച്ച് പ്രത്യേകമായും പരിശീലനം നൽകുന്നു. 

പൊതുവായുള്ള പരിശീലനങ്ങൾ

പൊതുവായി ജില്ലകൾ തോറും നടപ്പാക്കി വരുന്ന കോഴ്സുകൾ (ബ്രാക്കറ്റിൽ പരിശീലനകാലം എത്ര ദിവസമെന്നു സൂചിപ്പിച്ചിരിക്കുന്നു). 

ഫോട്ടോഗ്രഫി/വിഡിയോഗ്രഫി (30), മൊൈബൽ ഫോൺ റിപ്പയറിങ് (30), അഗർബത്തി നിർമാണം (10), ഡയറി/െവർമി കംപോസ്റ്റ് (10), ബ്യൂട്ടി ക്ലിനിക് (30), പേപ്പർ കവർ/എൻവലപ് (10), െവൽഡിങ്/ഫാബ്രിക്കേഷൻ (30), െമൻസ് െടയ്‌ലറിങ് (30), എംബ്രോയിഡറി/ഫാബ്രിക് െപയിന്റിങ് (30), ആഭരണ നിർമാണം (13), ഇരുചക്രവാഹന മെക്കാനിസം (30), ഹോൾട്ടി കൾച്ചർ (13), വീട് വയറിങ് (30), മെൻസ് ബ്യൂട്ടി ക്ലിനിക്/സലൂൺ (30).

ടിവി െടക്നീഷൻ (30), വീട് പെയിന്റിങ് (10), കളിപ്പാട്ട നിർമാണം (13), ആടു വളർത്തൽ (10), കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (30), ചണ ഉൽപന്നങ്ങൾ (13), കോഴി വളർത്തൽ (10), പപ്പടം/അച്ചാർ, മസാലപ്പൊടികൾ (10), ഔഷധ സസ്യപരിപാലനം (10), റബർ ടാപ്പിങ് (10),ഫാസ്റ്റ് ഫുഡ് (10), വനിതകൾക്കു തയ്യൽ (30), ഡിടിപി (45), കംപ്യൂട്ടർ ഹാർഡ്‌വെയർ (45), െമഴുകുതിരി നിർമാണം (10), സംരംഭകത്വ വികസന പരിപാടി (10), പന്നി വളർത്തൽ (10). പ്ലംബിങ് ആൻഡ് സാനിറ്ററി (30), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (30), നഴ്സറി (10), േതനീച്ചവളർത്തൽ (10), ട്രാവൽ ആൻഡ് ടൂറിസം (10), കൂൺ വളർത്തൽ (10), ആയ പരിശീലനം (10), പോളി ഹൗസ് (10), അലുമിനിയം ഫാബ്രിക്കേഷൻ (30), േബക്കറി (30), ഫോട്ടോ ഫ്രെയിമിങ്/ ലാമിനേഷൻ/സ്ക്രീൻ പ്രിന്റിങ് (10), മേയ്സൻ വർക്ക് (10), കാർപെന്ററി (30), സിസിടിവി ക്യാമറ ഓപ്പറേഷൻസ് (13), ഫിഷ് ഫാമിങ് (10), ഷോപ് കീപ്പർ (10).

മതിയായ അപേക്ഷകരെ ലഭിച്ചാൽ മാത്രമേ ബാച്ചുകളായി പരിശീലന പരിപാടി ആവിഷ്കരിക്കുകയുള്ളൂ. 25–30 പേർ കുറഞ്ഞതു േവണം.

ആഹാരം താമസം സൗജന്യം 

ഈ േകന്ദ്രങ്ങളിൽ പരിശീലനം മാത്രമല്ല, അതിനോട് അനുബന്ധിച്ചുള്ള സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. രാവിലെ ഒൻപതു മുതൽ ൈവകിട്ട് അഞ്ചുമണി വരെയാണു പരിശീലനം. ഈ സമയത്ത് ചായ, സ്നാക്സ്, ഉച്ചയൂണ് എന്നിവ സൗജന്യമായി ലഭിക്കും. ഏതാനും കേന്ദ്രങ്ങളിൽ താമസസൗകര്യവും ഉണ്ട്. 

18–45 വയസ്സാണ് സാധാരണ പ്രായപരിധി. എന്നാൽ പ്രത്യേക പരിശീലന പരിപാടികൾക്ക്  ഇളവ് അനുവദിക്കുന്നു. സാധാരണക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇങ്ങനെ പരിശീലന പരിപാടി പൂർത്തീകരിക്കുന്നവർക്കു സ്വന്തം നിലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനോ തൊഴിൽ കണ്ടെത്തുന്നതിനോ ആവശ്യമായ കൈത്താങ്ങും സഹായങ്ങളും ആർ–സെറ്റികൾ നൽകിവരുന്നു

ജില്ലകൾ തോറും പരിശീലന കേന്ദ്രങ്ങൾ

എല്ലാ ജില്ലകളിലും ആർ–സെറ്റികൾ പ്രവർത്തിക്കുന്നു. അവയുടെ വിശദാംശങ്ങളും വിലാസവും താഴെ നൽകുന്നു. 

ജില്ലയും ലീ‍ഡ് ബാങ്കും മേൽവിലാസവും

1. തിരുവനന്തപുരം ഇന്ത്യൻ ഓവർസീസ് ബാങ്ക്      TC/ 14/1609, ഫോറസ്റ്റ് ഓഫിസ്, 

ഓവർസീസ് ബാങ്ക് െലയിൻ, വഴുതക്കാട്, തൈക്കാട്–695 014

0471–2322430, 944746996, iobrsetitvm@gmail.com

2. കൊല്ലം സിൻഡിക്കേറ്റ് ബാങ്ക് 

കല്ലറ ഇറിഗേഷൻ പ്രോജക്ട് ക്യാംപസ്, മന്നം മെമ്മോറിയൽ കോളജിനു സമീപം കൊട്ടിയം: 691571

0474–2537141, 9495245002, syndrsetikollam@gmail.com

3. പത്തനംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ   കിടരത്തിൽ ക്രിസ് ടവേഴ്സ്, കോളജ് റോഡ്, പത്തനംതിട്ട–689645

0468–2270244, 9847514259, rsetipt9@sbi.co.in

4. ആലപ്പുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ബിൽഡിങ്, കലവൂർ, ആലപ്പുഴ–688522, 0477–2292427, 9446283414, rsetialpy@sbi.co.in

5. കോട്ടയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജവഹർ ബാലഭവൻ ബിൽഡിങ്, ടെംപിൾറോഡ്, തിരുനക്കര– 686 001, 0481–2303306, 9446481957, rsetiktm@sbi.co.in.

6. ഇടുക്കി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബിൽഡിങ്, െനടുങ്കണ്ടം–685 551, 04868–234567, 9495590779, ubinedumkandam@gmail.com

7. എറണാകുളം യൂണിയൻ ബാങ്ക്, യൂണിയൻ ബാങ്ക് ഭവൻ, എഎം ഓഫ് ഇന്ത്യ റോഡ്, െപരുമ്പാവൂർ– 683 542, 0484–2529344, 9946899705, unionbkrsetipbvr@gmail.com

8. തൃശൂർ കാനറ ബാങ്ക്, എസ്ജെ കോളനി, വില്ലടം, രാമവർമപുരം –680631, 0487–2694412, 9447196324, cbrsetitr @ gmail.com

9. പാലക്കാട് കാനറ ബാങ്ക്, െവള്ളിനഴി ഗ്രാമപഞ്ചായത്ത്, കല്ലുക്കാട്, ശ്രീകൃഷ്ണപുരം–679 503. 0466–2285554, 9846917931, cbrsetipkd@gmail.com

10. മലപ്പുറം കാനറ ബാങ്ക്, വണ്ടൂർ ബ്ലോക്ക്, മലപ്പുറം–679328, 9495609928, 04931–247001‌, subbaraopaiinstitute @ gmail.com

11. കോഴിക്കോട് കാനറ ബാങ്ക്, കോഴിക്കോട് ബ്ലോക്ക് ഓഫിസ് കോംപൗണ്ട്, മാത്തര പി.ഒ., ഗുരുവായൂരപ്പൻ കോളജ്–679328

0495–2432470, 9446082241, cbrseticalicut@gmail.com

12. വയനാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പുതൂർവയൽ പി.ഒ. വയനാട്–673121, 04936–207132, 9884041040, rsetiw@sbi.co.in

13. കണ്ണൂർ സിൻഡിക്കേറ്റ് ബാങ്ക്, ആർടിഎ ഗ്രൗണ്ടിനു സമീപം, കാഞ്ഞിരങ്ങാട് പി.ഒ. കരിമ്പ വഴി, കണ്ണൂർ–670 142

0460–2226573,9447483646, rudsetkerala@gmail.com

14. കാസർകോട് ആന്ധ്ര ബാങ്ക് , ബെല്ലിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് , കാഞ്ഞങ്ങാട് പി.ഒ., അനന്താശ്രമം –671531

0467-2268240, 9497289100, bired2003 @gmail.com •

തൃശൂർ ജില്ലാ വ്യവസായകേന്ദ്രം മാനേജരാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com