ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാപദ്ധതിയാണ് ഇഎസ്ഐ. മുൻപ് അസംഘടിത മേഖലയിലെ തൊഴിലാളികൾ മാത്രമായിരുന്നു ഗുണഭോക്താക്കൾ. ഇപ്പോൾ ആശുപത്രി, സ്കൂൾ, ഹോട്ടൽ, സിനിമാ തീയേറ്റർ, വാഹന ഏജൻസികൾ, ദിനപത്രങ്ങൾ തുടങ്ങി പത്തിൽ കൂടുതൽ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇഎസ്ഐ നിർബന്ധമാണ്.

21,000 രൂപ വരെ ശമ്പളമുള്ളവരാണ് ഇതിന്റെ പരിധിയിൽ വരുന്നത്. ഈ ജൂലൈ ഒന്നിന് പ്രാവർത്തികമാകുന്ന പുതിയ ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാർ ഇഎസ്ഐ വിഹിതത്തിൽ 2.5 ശതമാനത്തിന്റെ കുറവു വരുത്തിയിട്ടുണ്ട്. തൊഴിലാളിവിഹിതം 1.75 ശതമാനത്തിൽ നിന്നു 0.75 ശതമാനം അയി കുറച്ചു. തൊഴിലുടമയുടെ വിഹിതം 4.45 ശതമാനത്തിൽ നിന്ന് 3.25 ശതമാനം ആയും കുറച്ചു. ജൂലൈ ഒന്നു മുതൽ ഇഎസ്ഐ വിഹിതം 6.5 ശതമാനത്തിൽ നിന്ന് നാലു ശതമാനമായി കുറയും. ശേഷിക്കുന്ന തുക ഇഎസ്ഐ കോർപ്പറേഷൻ വഹിക്കും. 36 ലക്ഷം തൊഴിലാളികൾക്കും 12.8 ലക്ഷം തൊഴിലുടമകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കുടുംബത്തിനും തൊഴിലാളിക്കും സൗജന്യ ചികിത്സയെന്നതാണ് ഇഎസ്ഐ പദ്ധതിയുടെ ആകർഷണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com