ADVERTISEMENT

ചെറു,സൂക്ഷ്മ, വ്യവസായ സ്ഥാപനങ്ങൾക്ക് അവർ വിവര വാർത്താവിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ടു വരുന്ന ചെലവിന്റെ ഒരു ഭാഗം സർക്കാർ തിരികെ നൽകുന്ന പദ്ധതിയാണിത്.

ക്ലൗഡ് കംപ്യൂട്ടിങ് ടെക്നോളജി വിവര വാർത്താ വിനിമയരംഗത്ത് ഉപയോഗപ്പെടുത്തുകയും സൂക്ഷ്മ ചെറു സംരംഭങ്ങളുടെ ഉൽപാദന–വിതരണ– വിപണന രംഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രകാരം സബ്സിഡി നൽകുന്നു. പരമാവധി ഒരു ലക്ഷം രൂപാ വീതം രണ്ടു വർഷത്തേക്കാണ് സബ്സിഡി.

ഉദ്യോഗ് ആധാർ എടുത്തു പ്രവർത്തിക്കുന്ന എല്ലാ സൂക്ഷ്മ ചെറു സംരംഭങ്ങൾക്കും അവർ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിക വിദ്യക്ക് ചെലവായ തുകയുടെ 60 ശതമാനം പരമാവധി ഒരു ലക്ഷം രൂപാ സബ്സിഡിയായി നൽകും. രണ്ടു വർഷം തുടർച്ചയായി സബ്സിഡി ലഭിക്കും. പട്ടിക ജാതി/പട്ടിക വർഗ സംരംഭകർ, വനിതകൾ എന്നിവർക്ക് 10 ശതമാനം അധിക സബ്സിഡി ലഭിക്കും.എന്നാൽ പരമാവധി തുക ഒരു ലക്ഷം തന്നെയായിരിക്കും. MSME യൂണിറ്റുകൾ അപേക്ഷ സമർപ്പിക്കേണ്ടത് www.digital msme.gov.in എന്ന പോർട്ടലിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com