ADVERTISEMENT
രാജ്യത്തെ ലയന ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു.മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ കഴിഞ്ഞ മാസം രാജ്യത്തെ ലയന ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ 87 ശതമാനം കുറവുണ്ടായി. ഇടപാടുകളുടെ എണ്ണം അടിസ്ഥാനമാക്കി 27 ശതമാനം കുറവാണ്‌ കഴിഞ്ഞമാസം ലനയ ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായത്‌. രൂപ ദുര്‍ബലമായതിനും അസംസ്‌കൃത എണ്ണവില ഉയര്‍ന്നതിനും പുറമെ തിരഞ്ഞെടുപ്പ്‌ ഫലം സംബന്ധിച്ച്‌ നിക്ഷേപകരില്‍ നിലനിന്നിരുന്ന ആശങ്കകളും ലയന ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണായി. 
മെയില്‍ 3.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 33 ലയന ഏറ്റെടുക്കല്‍ ഇടപാടുകള്‍ മാത്രമാണ്‌ നടന്നത്‌. അനുമതികള്‍ ലഭിക്കാന്‍ വൈകിയതും വലിയ ഇടപാടുകളുടെ അഭാവവും മൊത്തം മൂല്യം കുറയാന്‍ കാരണമായി. സ്റ്റെര്‍ലൈറ്റ്‌ പവറിന്റെ വൈദ്യുത പ്രസരണ ആസ്‌തികള്‍ ഇന്ത്യ ഗ്രിഡ്‌ ഏറ്റടുത്തതും നിപ്പോണ്‍ ലൈഫ്‌ അസ്സറ്റ്‌ മാനേജ്‌മെന്റിന്റെ ഓഹരികള്‍ നിപ്പോണ്‍ ലൈഫ്‌ ഏറ്റെടുത്തതുമാണ്‌ കഴിഞ്ഞ മാസത്തെ പ്രധാന ഇടപാടുകള്‍. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ ലയന ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഉയരുമെന്നാണ്‌ നിക്ഷേപകരുടെ പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com