sections
MORE

നാനോ കുടുംബസംരംഭങ്ങൾക്ക് കിട്ടും ധനസഹായ പദ്ധതി

HIGHLIGHTS
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് വേണമെന്നില്ല
SMR loan
SHARE

വീട്ടിൽ തന്നെ എളിയതോതിൽ ആരംഭിക്കുന്ന നാനോ–കുടുംബ സംരംഭങ്ങൾക്കു സംസ്ഥാന വ്യവസായ വകുപ്പ് പലിശ കിഴിവു നൽകുന്നു. സ്ഥിരം മൂലധനം അഞ്ചു ലക്ഷം രൂപയിൽ താഴെ വരുന്നത്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം വൈറ്റ് കാറ്റഗറിയിൽ വരുന്നത്, അഞ്ച് കുതിരശക്തിയിൽ താഴെ ശേഷിയുള്ള ഉൽപാദക യൂണിറ്റുകൾ, േസവന യൂണിറ്റുകൾ, ജോബ് വർക്ക് യൂണിറ്റുകൾ എന്നിവക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

തൊഴിലവസരം വർധിപ്പിക്കുകയും അസംഘടിത മേഖലയിലെ ഗാർഹിക യൂണിറ്റുകളുടെ വരുമാനം വർധിപ്പിക്കുകയുമാണ്  ലക്ഷ്യം. വ്യവസായ വകുപ്പിന്റെ ഉത്തരവനുസരിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിൽ Self Declaration Memorandum ഫയൽ ചെയ്തതിനുശേഷം യൂണിറ്റ് ആരംഭിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ൈലസൻസ് വേണമെന്നില്ല.

സംസ്ഥാന, േകന്ദ്ര സർക്കാരുകളിൽനിന്നു ധനസഹായം ലഭിക്കാത്ത യൂണിറ്റുകൾക്കു മാത്രമേ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂ.

പദ്ധതിയനുസരിച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്നു ടേം ലോൺ ലഭിച്ച സംരംഭകർക്ക് വാർഷിക പലിശയിൽ ആറു ശതമാനം, മൂന്നു വർഷം ഗ്രാന്റായി തിരികെ നൽകും. പട്ടിക ജാതി/പട്ടികവർഗ സംരംഭകർക്ക് എട്ടു ശതമാനം ഗ്രാന്റായി തിരികെ നൽകും. വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കുന്ന സംരംഭകർക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പിന്നാക്ക വികസന കോർപറേഷൻ, വനിതാ വികസന കോർപറേഷൻ, SC/ST കോർപറേഷൻ, NBDFC, NMDFC എന്നിവിടങ്ങളിൽനിന്നു വായ്പ എടുത്തവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. പൊതുമേഖലാ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, കോ–ഓപ്പറേറ്റീവ് ബാങ്കുകൾ, SIDBI (Small Industrial Development Bank of India) , ഷെഡ്യൂൾഡഡ് കൊേമഴ്സ്യൽ ബാങ്കുകൾ എന്നിവ വഴിയായിരിക്കണം.

അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽനിന്നു ലഭിക്കും. 

ലേഖകൻ  ജില്ലാ വ്യവസായ കേന്ദ്രം മുൻജനറൽ മാനേജർ ആണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA