ADVERTISEMENT

പരമ്പരാഗത ഗ്രാമവ്യവസായ സംരംഭകർക്കൊരു കൈത്താങ്ങ് നൽകുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കുന്ന ഒരു സ്വയം തൊഴിൽ പദ്ധതിയാണ് ‘‘എന്റെ ഗ്രാമം തൊഴിൽദാന പദ്ധതി.’

ഈ സ്വയം തൊഴിൽ പദ്ധതിയുടെ പ്രയോജനം ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ബാങ്ക് വായ്പയുമായി ബന്ധപ്പെടുത്തിയാണ് മാർജിൻമണി നൽകുന്നത്. ബാങ്ക് വായ്പയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ മാർജിൻ മണി ലഭ്യമാകും.

ഗുണഭോക്താക്കൾ

വ്യക്തികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ സ്വയം സഹായസംഘങ്ങൾ എന്നിവരാണ്. ഈ പദ്ധതിയിൽ പരമാവധി അപേക്ഷിക്കാവുന്ന പദ്ധതിച്ചെലവ് അഞ്ചുലക്ഷം രൂപയാണ്. മൂലധച്ചെലവിന്റെ (കെട്ടിടം, പ്ലാന്റ് & മെഷിനറി) ഓരോ ലക്ഷം രൂപയ്ക്കും കുറഞ്ഞത് ഒരാൾക്ക് തൊഴിൽ ലഭ്യമാക്കണം.

 മാർജിൻമണി

പൊതുവിഭാഗത്തിൽപ്പെട്ടവർക്കു മൊത്തം പദ്ധതി അടങ്കലിന്റെ 25 ശതമാനം മാർജിൻമണിയായി ലഭിക്കുന്നതാണ്. പിന്നാക്ക വിഭാഗക്കാർക്കും, സ്ത്രീകൾക്കും 30 ശതമാനവും പട്ടികജാതി–പട്ടിക വർഗക്കാർക്ക് 40 ശതമാനവും മാർജിൻമണി ലഭിക്കുന്നതാണ്.

സ്വയം മുതൽമുടക്ക്

പൊതുവിഭാഗത്തിൽപ്പെട്ട സംരംഭകർ പദ്ധതി അടങ്കലിന്റെ 10 ശതമാനം സ്വന്തം മുതൽമുടക്കായി പദ്ധതിയിൽ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ ചെയ്യേണ്ടതാണ്. മറ്റു വിഭാഗത്തിൽപെട്ടവർ 5 ശതമാനം സ്വന്തം നിക്ഷേപം മുടക്കണം.

വായ്പ

ഖാദിബോർഡ് നേരിട്ടു വായ്പ നൽകുന്നില്ല. പൊതു വിഭാഗത്തിൽപ്പെട്ട സംരംഭകർ പദ്ധതി അടങ്കലിന്റെ 90 ശതമാനം തുക ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായി ലഭ്യമാക്കണം. മറ്റു വിഭാഗക്കാർക്ക് ഇത് 95 ശതമാനമായിരിക്കും.

അർഹമായ സംരംഭങ്ങൾ

ഖാദി ഗ്രാമവ്യവസായ കമ്മീഷൻ നെഗറ്റീവ് ലിസ്റ്റിൽപ്പെടുത്തിയിരിക്കുന്ന താഴെ പറയുന്ന വ്യവസായങ്ങൾ ഒഴികെ ഏതു വ്യവസായത്തിനും അപേക്ഷിക്കാം.

 

1. മത്സ്യ–മാംസാദികളിലധിഷ്ടിതമായവ, മദ്യ, ലഹരി പദാർഥങ്ങൾ പുകയില സംബന്ധമായവ, കള്ള് ചെത്ത്, മദ്യ–മാംസ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടൽ വ്യവസായങ്ങൾ

2. തേയില, കാപ്പി, റബ്ബർ മുതലായവയുടെ കൃഷി, പട്ടുനൂൽപ്പുഴു വളർത്തൽ, മൃഗസംരംക്ഷണം (പന്നി, കോഴി, കന്നുകാലി വളർത്തൽ) പച്ചക്കറി കൃഷി, കൃത്രിമ കോഴിക്കുഞ്ഞുൽപ്പാദന യന്ത്രങ്ങളുടേയും കൊയ്ത്ത് യന്ത്രങ്ങളുടേയും നിർമാണം തുടങ്ങിയവ.

3. നിരോധിക്കപ്പെട്ട പോളിത്തീൻ ബാഗുകൾ, പുനഃപ്രക്രിയയിലൂടെ നിർമിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉപകരണങ്ങളും പരിസര മലിനീകരണം ഉണ്ടാക്കുന്ന മറ്റു പദാർഥങ്ങളുടെ നിർമാണവും സംഭരണവും

4. ഗതാഗത വാഹനങ്ങൾ മുതലായവ

അപേക്ഷിക്കേണ്ടതെങ്ങനെ?

സംരംഭം ആരംഭിക്കുന്നതിന് താൽപര്യമുള്ളവർ ബാങ്ക് വായ്പാ ലഭ്യത ഉറപ്പു വരുത്തി ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽനിന്ന് ലഭ്യമാകുന്ന അപേക്ഷാ ഫാറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അവിടെത്തന്നെ സമർപ്പിക്കേണ്ടതാണ്.

ധനകാര്യ സ്ഥാപനം ആവശ്യപ്പെടുകയാണെങ്കിൽ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകേണ്ടതാണ്.

പദ്ധതി അടങ്കലിൽ ഭൂമിയുടേയും, വാഹനം ആവശ്യമുണ്ടെങ്കിൽ അതിന്റെയും വിലകൾ ഉൾപ്പെടുത്താൻ പാടുള്ളതല്ല.

ഈ പദ്ധതിയിൽ വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭകർ താഴെപറയുന്ന ഓഫീസുകളുമായി ബന്ധപ്പെടുക.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്

വഞ്ചിയൂർ, തിരുവനന്തപുരം 0471– 2471696

 

ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം- ഉപ്പളം റോഡ്, സ്റ്റാചൂ 0471–2472896

കൊല്ലം– കർബല Junction, Near Railwaystation 0474-2743587

ആലപ്പുഴ – Collectorate Road 0477-2252341

പത്തനംതിട്ട – ഇലന്തൂർ 0468 – 2362070

കോട്ടയം – ചെല്ലിയൊഴുക്കം റോഡ് 0481–2560586

ഇടുക്കി– ഇടുക്കി റോഡ്, തൊടുപുഴ–0486–222344

എറണാകുളം – കലൂര്‍ 0484–2339080

തൃശൂർ – പാലസ് റോഡ്, 0487–2338699

പാലക്കാട് – West Ford Road – 0491 2534392

മലപ്പുറം – ഡൗൺഹിൽ 04832734807

കോഴിക്കോട് – ചെറൂട്ടി റോഡ് 0495 2366156

വയനാട് – കൽപ്പറ്റ 0493–6202602

കണ്ണൂർ – Near Civil Station 0497 2700057

കാസറഗോഡ് – രാം നഗർ, ആനന്ദാശ്രമം പി.ഒ. 0467 2200585

ലേഖകൻ മുൻ ജില്ലാ വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com