ADVERTISEMENT

നാനോ കുടുംബസംരംഭങ്ങൾക്കു സംസ്ഥാന വ്യവസായ വകുപ്പ് പലിശ കിഴിവു നൽകുന്നു. വായ്പയുടെ വാർഷിക പലിശയിൽ 6% (പട്ടിക ജാതി/പട്ടികവർഗ സംരംഭകർക്ക് 8 ശതമാനം) മൂന്നു വർഷം ഗ്രാന്റായി തിരികെ കിട്ടും. വായ്പ കൃത്യമായി തിരിച്ചടച്ചാൽ മാത്രമാണ് ഈ ഇളവ്. 

മൂലധനം അഞ്ചു ലക്ഷം രൂപയിൽ കവിയാത്തതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിൽ പെടുന്നതുമായ 5 കുതിരശക്തിയിൽ താഴെ ശേഷിയുള്ള ഉൽപാദക, േസവന യൂണിറ്റുകൾക്കും ജോബ് വർക്ക് യൂണിറ്റുകൾക്കും അർഹതയുണ്ട്.

ജില്ലാ വ്യവസായകേന്ദ്രത്തിൽ ‘Self Declaration Memorandum’ ഫയൽ ചെയ്തശേഷം യൂണിറ്റ് ആരംഭിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ൈലസൻസ് വേണമെന്നില്ല. സംസ്ഥാന– േകന്ദ്ര സർക്കാരുകളിൽനിന്നു ധനസഹായം ലഭിക്കാത്തവയ്ക്ക് മാത്രമേ ആനുകൂല്യമുള്ളൂ. 

പിന്നാക്ക വികസന കോർപറേഷൻ, വനിതാ വികസന കോർപറേഷൻ, SC/ST കോർപറേഷൻ, NBDFC, NMDFC എന്നിവിടങ്ങളിൽനിന്നു വായ്പ എടുത്തവർക്കും ലഭിക്കില്ല. പൊതുമേഖലാ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, കോ–ഓപ്പറേറ്റീവ് ബാങ്കുകൾ, SIDBI, ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ എന്നിവയിൽനിന്നുള്ള വായ്പകൾക്ക് ബാധകം. അപേക്ഷാഫോമും മറ്റു വിവരങ്ങളും ജില്ലാ വ്യവസായകേന്ദ്രങ്ങളിൽനിന്നു ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com