ADVERTISEMENT

2017 നവംബറില്‍ സാലിഹ് കെ.ടി. യൂടൂബില്‍ ചാനല്‍ തുടങ്ങുന്നത് ഒരു വിനോദത്തിന് എന്ന നിലയിലാണ്. സാലിഹ് തുടങ്ങിയ അണ്‍ബോക്‌സിങ്ഡൂഡ് എന്ന ചാനലിന് 7.35 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട് ഇപ്പോള്‍. ഇതേവരെ അപ് ലോഡ് ചെയ്തത് 485 വിഡിയോകളാണ്. മലയാളികള്‍ 4.4 കോടി തവണ ഈ വിഡിയോകള്‍ കണ്ടുകഴിഞ്ഞു. പ്രതിമാസം സാലിഹിന് ലഭിക്കുന്നത് 50,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെയാണ്. 'പ്രതിമാസ 50 ലക്ഷം രൂപവരെ വരുമാനം കിട്ടുന്ന യൂട്യൂബേഴ്‌സുണ്ട്. ഇന്ത്യയില്‍ പൊതുവേ വരുമാനം കുറവാണെങ്കിലും യൂട്യൂബ് വലിയ ഒരു മണിസെന്ററാണ്. നമ്മള്‍ എത്രമാത്രം കഷ്ടപ്പെടുന്നോ അത്രയും പണം ഉണ്ടാക്കാം.' സാലിഹ് പറയുന്നു.

എങ്ങനെ ഈ രംഗത്ത് വിജയിക്കാന്‍ കഴിഞ്ഞു?

എന്താണ് സാലിഹിന്റെ വിജയരഹസ്യം. സാലിഹ് പറയുന്നത് കഠിനമായ പരിശ്രമം ഒന്നുമാത്രമാണ് എന്നാണ്.

'എല്ലാദിവസവും വൈകിട്ട് അഞ്ച് മണിക്ക് ഞാന്‍ വിഡിയോ ഇടും. സ്ഥിരത പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഒരു മിനിറ്റില്‍ യൂട്യൂബില്‍ പതിനായിരക്കണക്കിന് വിഡിയോകളാണ് അപ്‌ലോഡാകുന്നത്. അതിനിടയില്‍ നമ്മുടെ വിഡിയോയ്ക്കും ഒരു സ്‌പേസ്‌ വേണമെങ്കില്‍ സ്ഥിരത പാലിക്കണം. വിഡിയോയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയും പ്രധാനമാണ്. ഇതിനെ ഒരു പാഷനായി എടുക്കുകയും വേണം. ഒറ്റ വിഡിയോകൊണ്ട് മാത്രം ഹിറ്റാകാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തുടക്കത്തില്‍ വ്യൂസ്‌ കിട്ടിയില്ലെങ്കിലും തുടര്‍ച്ചയായി വിഡിയോ ഇട്ടുകൊണ്ടിരുന്നു.'

നല്ല രീതിയില്‍ കഠിനാധ്വാനം ആവശ്യമായ മേഖലയാണിതെന്ന് സാലിഹ് ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും കൃത്യസമയത്ത് വിഡിയോ ഇടുക. ഈ ആഴ്ചയില്‍ വിഡിയോ ഇടും. അടുത്ത ആഴ്ച ഇടില്ല. പിന്നെ എപ്പോഴെങ്കിലും ഇടും. അതു വിജയത്തെ തടസപ്പെടുത്തുമെന്ന് സാലിഹ് പറഞ്ഞു.' തുടക്കത്തില്‍ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ലളിതമായി ചെയ്യൂ എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ ഒരു വിഡിയോ ക്ലിക്ക് ആയാല്‍ നമ്മുടെ പഴയ വിഡിയോകളും സജ്സ്റ്റഡ് വിഡിയോകളായി വരുകയും എല്ലാവരും അതും കാണുകയും ചെയ്യും. അപ്പോള്‍ അതിന്റെ ക്വാളിറ്റി മോശമായാലോ. നമ്മളോട് മടപ്പ്  തോന്നില്ല? ആദ്യം തന്നെ നല്ല ഒരു ക്യമാറയുമായി തുടങ്ങിയാല്‍ എല്ലാവര്‍ക്കും വളരാം എന്നാണ് എന്റെ വിശ്വാസം.' സാലിഹ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com