ADVERTISEMENT
കൊച്ചി: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയ്ക്കായുള്ള വാണിജ്യ വായ്പകളുടെ വളര്‍ച്ചയില്‍ ഇടിവ്. ഈ വര്‍ഷം ജൂണില്‍ അവസാനിച്ച  ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപോര്‍ട്ടിലെ ത്രൈമാസ കണക്കുകളാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ ത്രൈമാസങ്ങളിലും തുടര്‍ച്ചയായ വളര്‍ച്ചയായിരുന്നു.  കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തെ അപേക്ഷിച്ച് ഇത്തവണ 10.4 ശതമാനം വളര്‍ച്ച കൈവരിക്കാനായി. എങ്കിലും മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 2.6 ശതമാനം ഇടിവാണ് ഇത്തവണ വായ്പയില്‍ ഉണ്ടായിട്ടുള്ളത്. 2019 മാര്‍ച്ചിലെ 65.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2019 ജൂണില്‍ 63.8 ലക്ഷം കോടി രൂപയിലേക്കാണ് ഇന്ത്യയിലെ വാണിജ്യ വായ്പകള്‍ കുറഞ്ഞിട്ടുള്ളത്. ഇക്കാലയളവില്‍ നിഷ്‌ക്രിയ ആസ്തികള്‍ 15.5 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായതോടെ ആസ്തികളുടെ ഗുണനിലവാരത്തിലും ഇടിവു ദൃശ്യമാണ്. വാഹന വ്യവസായ മേഖലയിലെ വായ്പാ നഷ്ട സാധ്യതകളെക്കുറിച്ചും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com