ADVERTISEMENT
നിങ്ങൾ വീടു പണിതപ്പോൾ കെഎസ്ഇബി കണക്ഷനിലുണ്ടായിരുന്ന ലോ‍ഡു തന്നെയാണോ ഇപ്പോഴും. ആയിരിക്കില്ല, കാരണം അതിനുശേഷം ഫാനും എസിയും  മൈക്രോ വേവ് അവ്നും ഒക്കെ വാങ്ങിയിട്ടുണ്ടാകുമല്ലോ? അപ്പോൾ വൈദ്യുതി ലോഡും വർധിച്ചിട്ടുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയെ അറിയിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 31നാണ്. അതിനുശേഷം ഇതു സംബന്ധിച്ച പരിശോധന ബോർഡ് കർശനമാക്കും. പിടിക്കപ്പെട്ടാൽ കനത്ത തുക പിഴ ഈടാക്കുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.പുതിയ വീടും വ്യാപാര സ്ഥാപനങ്ങളും പണിയുന്നവർക്കും പഴയത് പുതുക്കി പണിയുന്നവർക്കും തങ്ങളുപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ സെക്ഷൻ ഓഫീസിൽ ചെന്ന് ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പറിൽ  രേഖപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യം വിട്ടുപോയവർക്ക് ഒരവസരമാണിത്. ഇതിനായി പ്രത്യേക അപേക്ഷാഫോറവും ലഭ്യമാണ്. ഫോറത്തിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും അവയുടെ വാട്സും രേഖപ്പെടുത്തിയാൽ മതി. ഒക്ടോബർ 31നു ശേഷം അംഗീകൃത വയർമാന്റെ പരിശോധന റിപ്പോർട്ടും ഫീസും നൽകേണ്ടി വരും. കെ എസ് ഇ ബിയുടെ വിജിലൻസ് സ്ക്വാഡും സെക്ഷൻ സ്ക്വാഡും ചേർന്ന് കണക്ടഡ് ലോഡു കുറവുള്ള വീടുകളും സ്ഥാപനങ്ങളും പരിശോധന നടത്തി ക്രമക്കേടു കണ്ടാൽ കനത്ത പിഴയും ഈടാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com