ADVERTISEMENT

രാജ്യത്തെ പ്രമുഖ മദ്യകമ്പനികള്‍ നിരാശയില്‍. വിപണിയില്‍ ലിക്വിഡിറ്റി കുറഞ്ഞതാണ് പ്രശ്‌നം. മൊത്തത്തില്‍ ലിക്വിഡിറ്റി കുറഞ്ഞപ്പോള്‍ കുടിയന്‍മാരും അതില്‍ പെട്ടുപോയതാണ് കമ്പനികളെ നിരാശയിലാഴ്ത്തിയത്. എന്നാല്‍ മലയാളി മദ്യപര്‍ക്ക് ഇപ്പോഴും നല്ല കാശാണെന്നാണ് കണക്കുകള്‍ പറയുന്നത്. (2016 മുതല്‍ കേരളത്തില്‍ സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ മാത്രം ഏതാണ്ട്  48000 കോടി രൂപയുടെ മദ്യം വിറ്റെന്നാണ് കണക്ക്). റീട്ടെയില്‍ വില്പനയില്‍ നിന്ന് പണലഭ്യത കുറഞ്ഞതിനാല്‍ വിതരണക്കാര്‍ ഉത്പാദകര്‍ക്ക് പണം കൊടുക്കാതെ കടം പറയുന്നതാണ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്.

മുന്തിയ ജനപ്രിയ ബ്രാന്‍ഡായ ജോണിവാക്കറിന്റെയും മാക്ഡവല്‍സിന്റെയും നിര്‍മാതാക്കളും ഇന്ത്യയിലെ ഏറ്റവും വലിയ മദ്യോത്പാദകരുമായ യുണൈറ്റഡ് സ്പിരിറ്റ് ഇതുവരെയുണ്ടാകാത്ത പണലഭ്യത കുറവിന്റെ അടിസ്ഥാനത്തില്‍ കടം ഇനി പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ്. പതിവ് പോലെ കച്ചവടക്കാര്‍ സ്‌റ്റോക്ക് എടുക്കുന്നുണ്ടെങ്കിലും ബില്ല് സെറ്റില്‍ ചെയ്യുമ്പോള്‍ അവര്‍ കൈമലര്‍ത്തുന്നുവെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ട് കമ്പനിയുടെ കിട്ടാക്കടം വര്‍ധിപ്പിക്കുന്ന പരിപാടി വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് യുണൈറ്റഡ് സ്പിരിറ്റ്. എന്നാല്‍ വിപണിയിലെ മറ്റ് മത്സരാര്‍ത്ഥികള്‍ ഈ അവസരം മുതലാക്കുന്നുണ്ട്. അവര്‍ പിന്നീട് അനുഭവിക്കും എന്ന നിലപാടിലാണ് യുണൈറ്റഡ് സ്പിരിറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com