ഇന്ത്യൻ വംശജനായ വിദേശപൗരനും ഇനി എന്‍പിഎസ്

women-retirement-savings-01
SHARE

ഒസിഐ (ഓവര്‍സീസ്  സിറ്റിസണ്‍ ഓഫ് ഇന്ത്യ) വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും ഇനി മുതല്‍നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) നിക്ഷേപം നടത്താം. ഇത് സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ അറിയിപ്പ് വന്നു. വിദേശ പൗരത്വമുള്ള ഇവർക്ക് ഇന്ത്യയിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അനുമതിയുണ്ട്. പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി( പിഎഫ്ആര്‍ഡിഎ) എന്‍പിഎസില്‍ നിക്ഷേപം നടത്താന്‍ അനുവാദമുള്ളവരുടെ വിഭാഗത്തിലേക്ക്  ഒസിഐയും ഉള്‍പ്പെടുത്തി. ഇവര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ ടയര്‍ 1 അക്കൗണ്ടുകളില്‍ നിക്ഷേപം നടത്താന്‍  പിഎഫ്ആര്‍ഡിഎയുടെ അനുമതി ഉണ്ടായിരിക്കും. ഇതനുസരിച്ച് ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഒപ്പം  ഒസിഐ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും എന്‍പിഎസില്‍ പ്രവേശിക്കാം.
വിവിധ മേഖലകളില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഒസിഐ വിഭാഗക്കാര്‍ക്കും എന്‍പിഎസില്‍ ചേരാനുള്ള അനുവാദം നല്‍കാന്‍ അതോറിറ്റി  തീരുമാനിച്ചത്. അതേസമയം എന്‍പിഎസിന്റെ ടയര്‍ 2 അക്കൗണ്ട് എന്‍ആര്‍ഐക്കും ഒസിഐക്കും ലഭ്യമാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA