ADVERTISEMENT
നിക്ഷേപകരെ സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് എന്‍എസ്ഇ ട്രേഡിങ് അംഗങ്ങളോട് ആവശ്യപ്പെട്ടു.  നിലവില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ അധികൃതരുടെ അനുവാദം ഇല്ലാത്ത വ്യക്തികള്‍ക്ക്  പങ്കു വെയ്ക്കരുതെന്നും എന്‍എസ്ഇ ട്രേഡിങ് അംഗങ്ങളെ അറിയിച്ചു. തട്ടിപ്പുകാര്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് എന്‍എസ്ഇയുടെ നിര്‍ദ്ദേശം.

നിലവില്‍ എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡിങ് നടത്തുന്ന ചില നിക്ഷേപകരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നതായി സെബി എന്‍എസ്ഇയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പുകാര്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം സംബന്ധിച്ചുള്ള മെസ്സേജുകള്‍ അയക്കുകയും  നിക്ഷേപം നടത്തിയാല്‍ വലിയ ലാഭം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് തങ്ങളുടെ വ്യാജ കമ്പനികളിലേക്ക് ആകര്‍ക്ഷിക്കുകയും ചെയ്യുന്നതായാണ് സെബിക്ക് ലഭിച്ച പരാതി.

ഇത്തരം സംഭവങ്ങളെ കുറിച്ച് നിക്ഷേപകരില്‍ ബോധവത്കരണം നടത്തണം എന്നും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് തട്ടിപ്പ്  സംബന്ധിച്ച് ബോധവത്കരണം നല്‍കണം എന്ന് എല്ലാ അംഗങ്ങളെയും എന്‍എസ്ഇ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല നിക്ഷേപകരുടെ വിവരങ്ങൾ ചോര്‍ന്നു പോകാതിരിക്കാനുള്ള സുരക്ഷ നടപടികളും സ്വീകരിക്കണം എന്നാണ് നിര്‍ദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com