ADVERTISEMENT
ഉത്സവകാലമായിട്ടും ആഭ്യന്തര വിപണിയിലെ കാര്‍വില്‍പനയില്‍ ഇടിവ് തുടരുകയാണ്. ഒക്ടോബറില്‍ രാജ്യത്തെ കാര്‍ വില്‍പ്പന 6.34 ശതമാനം കുറവാണ് പ്രകടമായത്. മുന്‍ വര്‍ഷം ഒക്ടോബറില്‍ 1,85,400 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഈ വര്‍ഷം ഒക്ടോബറില്‍ വിറ്റത്  1,73,649 യൂണിറ്റ് കാറുകള്‍ മാത്രമാണ് എന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനായായ സിയാമിന്റെ കണക്കുകള്‍ പറയുന്നു.
ഒക്ടോബറില്‍ രാജ്യത്തെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയും കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 15.88 ശതമാനം കുറഞ്ഞ് 11,16,970 യൂണിറ്റായി. മൊത്തം ഇരുചക്രവാഹന വില്‍പ്പന 14.43 ശതമാനം കുറഞ്ഞ് 17,57,264 യൂണിറ്റുകളായി. വാണിജ്യ വാഹന വില്‍പ്പന 23.31 ശതമാനം കുറഞ്ഞ് 66,773 യൂണിറ്റായി .
എന്നാല്‍, ഒക്ടോബറില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പനയില്‍ നേരിയ വര്‍ധന പ്രകടമായി .ഒക്ടോബറില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പന  0.28 ശതമാനം ഉയര്‍ന്ന് 2,85,027 യൂണിറ്റുകളായി.
അതേസമയം വിവധ വിഭാഗങ്ങളിലായുള്ള വാഹന വില്‍പ്പന ഒക്ടോബറില്‍ 12.76 ശതമാനം കുറഞ്ഞ് 21,76,136 യൂണിറ്റായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com