കഴിവിന് അനുസരിച്ച് മേഖല കണ്ടെത്തുക; ഉള്ളടക്കത്തിന്റെ കരുത്തിൽ മുന്നോട്ട്

HIGHLIGHTS
  • നിങ്ങളുടെ കഴിവിന് അനുസരിച്ച് തനതായ മേഖല കണ്ടെത്തി, പഠിച്ച് നല്ല വിഡിയോ നിർമിക്കുക
Nisha Skinny recepi
SHARE

പാചകം എനിക്ക് വളരെ ഇഷ്‌ടമുള്ള വിഷയമാണ്. അതേക്കുറിച്ച് വീഡിയോ ചെയ്‌തു.സ്ഥിരമായി വീഡിയോകൾ അപ് ലോഡ് ചെയ്‌തു. ക്യാമറ കൈകാര്യം ചെയ്യാനും വീഡിയോ എഡിറ്റ് ചെയ്യാനും പഠിച്ചു. പുതിയ സാങ്കേതികവിദ്യകളും മനസ്സിലാക്കി. ഹെൽത്തി ആയിട്ടുള്ള പാചക വിഡിയോകൾ ഈ രംഗത്ത് വേറിട്ട് നിൽക്കാനും വിജയിക്കാനും സഹായിച്ചു. വരുമാനത്തേക്കാൾ ഉപരി എനിക്ക് ഇതൊരു ഹോബി കൂടിയാണ്. ഞാൻ ചെയ്യുന്ന ജോലി മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നു എന്നതിലും  അതിയായ സന്തോഷമുണ്ട്. യൂട്യൂബിലെ സ്കിന്നി റെസിപ്പിസ് ചാനലിന്റെ വ്ലോഗർ ആയ നിശ ഹോമി പറയുന്നു.

തുടക്കക്കാർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

കഠിനാധ്വാനം ആവശ്യമാണ്. സ്ഥിരമായി വിഡിയോകൾ അപ് ലോഡ് ചെയ്യണം. തനതായ ഒരു വ്യക്തിത്വം നേടിയെടുക്കണം. നിങ്ങളുടെ കഴിവിന് അനുസരിച്ച് തനതായ മേഖല കണ്ടെത്തി, പഠിച്ച് നല്ല വിഡിയോ നിർമിക്കുക. നിങ്ങളെ സന്തുഷ്ടരാക്കുന്ന വിഷയങ്ങളും പ്രമേയങ്ങളുമാണ് വ്ലോഗിങ്ങിന് തിരഞ്ഞെടുക്കേണ്ടത്. വൈറലായതുകൊണ്ടോ മറ്റെല്ലാവരും ചെയ്യുന്നതുകൊണ്ടോ ഒരു വിഷയവും  തിരഞ്ഞെടുക്കരുത്.  

അതേപോലെ ഏതെങ്കിലും വിഡിയോ വൈറലായാൽ പിന്നെ തുടക്കക്കാർ കുറെ നാളത്തേക്ക് വേറെ വിഡിയോ ചെയ്യില്ല. ഇതും ശരിയല്ല, വിഡിയോ വൈറലായാലും ഇല്ലെങ്കിലും തുടർച്ചയായി പുതിയവ അപ് ലോഡ് ചെയ്‌തുകൊണ്ടിരിക്കണം. ഉള്ളടക്കമാണ് രാജാവ്. അതുകൊണ്ട് തനതായ ഉള്ളടക്കം നിർമിക്കുക. അതാണ് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്. ചെറിയ വിഡിയോകൾക്കാണ് ഇപ്പോൾ കൂടുതൽ പ്രചാരം കിട്ടുന്നത്. അക്കാര്യവും ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA