ADVERTISEMENT
സൂഷ്മ- ചെറുകിട വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന മുദ്ര പദ്ധതിയെ കൂടുതല്‍ ദൃഢതയുള്ളതാക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദ്ദേശം. ഇത്തരം വായ്പകളില്‍ നടപ്പ് സാമ്പത്തിക വര്‍ഷം നിഷ്‌ക്രിയ ആസ്തി കൂടുന്നുവെന്നതിനാലാണ് ഒന്ന് 'ചവിട്ടി പിടിക്കാന്‍' ബാങ്കുകളോട് ആര്‍ ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഈട് നല്‍കാന്‍ ശേഷിയില്ലാത്തതിനാല്‍ സൂഷ്മ, ചെറുകിട വ്യവസായങ്ങള്‍ പലപ്പോഴും സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വെളിയിലാണ്. ഇതു മൂലം ഗ്രാമീണ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ഉദയം ചെയ്യുന്നത് കുറയുകയോ വലിയ പലിശയ്ക്ക് പണം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കേണ്ടി വരുന്നതിനാല്‍ നഷ്ടത്തിലാവുകയോ ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് മുദ്രാ വായ്പകള്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയത്.
നിഷ്‌ക്രിയ ആസ്തി
പ്രധാനമന്ത്രി മുദ്രാ യോജനയുടെ കീഴില്‍ ആരംഭിച്ച പദ്ധതിയ്ക്ക് ഏറെ പ്രചാരവും ലഭിച്ചിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇത്തരം വായ്പകളിലെ എന്‍ പി എ കൂടിയതിനെ തുടര്‍ന്നാണ് ആര്‍ ബി ഐ യുടെ പുതിയ നിര്‍ദ്ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയുടെ  3.96 ശതമാനമായിരുന്നു എന്‍ പി എ എങ്കില്‍ ഇക്കുറി അത് 5.28 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് ഇത്തരം വായ്പകള്‍ പ്രോസസ് ചെയ്യുമ്പോള്‍ തന്നെ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ ബി ഐ പറയുന്നു.
തിരിച്ചടവ് ശേഷി വിലയിരുത്തും
വായ്പ അനുവദിക്കുന്നതിന് മുമ്പായി അപേക്ഷകന്റെ തിരിച്ചടവ് ശേഷി മനസിലാക്കണം. ഒപ്പം ലോണ്‍ കാലയളവില്‍ സ്ഥാപനത്തിന്റെ പ്രകടനം തുടര്‍ച്ചയായി വിലയിരുത്തുകയും വേണം. അതായത് അല്ലെങ്കില്‍ തന്നെ ഈടില്ലാതെ നല്‍കുന്ന വായ്പയായതിനാല്‍ ബാങ്കുകള്‍ക്ക് ഇതില്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. ഇനി ചട്ടങ്ങള്‍ കൂടുതല്‍ ദൃഢമാക്കും. അതേസമയം സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (എം എസ് എം ഇ)ക്ക് 5,000 കോടിയുടെ സ്‌ട്രെസ് ഫണ്ട് നിക്കി വയ്ക്കണമെന്നുള്ള നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്നും ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം കെ ജയിന്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com