ADVERTISEMENT

ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തൊഴില്‍ മന്ത്രാലയം പുനഃസ്ഥാപിക്കുന്നു. നേരത്തെ പി എഫ് പെന്‍ഷന്റെ വിഹിതം മുന്‍കൂറായി ജീവനക്കാര്‍ക്ക്  പിന്‍വലിക്കാമായിരുന്നു. എന്നാല്‍ 2009 ല്‍ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഇ പി എഫ് ഒ നിര്‍ത്തി വച്ചു. ഇത് വ്യാപകമായ എതിര്‍പ്പിന് ഇടയാക്കി. ഇപ്പോള്‍ ഇത് സംബന്ധിച്ച  ഇ പി എഫ് ഒ യുടെ നിര്‍ദ്ദേശം ധനമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

 

2020 ജനുവരി മുതലാണ് കമ്മ്യൂട്ടേഷന്‍ തിരിച്ച് കൊണ്ട് വരുന്നത്. കമ്യൂട്ടേഷന്‍ സംബന്ധിച്ച് ഇ പി എഫ് ഒ യെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗ നിര്‍ദേശം തൊഴില്‍ മന്ത്രാലയം പുറത്തിറക്കും. ഇതനുസരിച്ച്  പെന്‍ഷന്‍ തുകയുടെ നിശ്ചിത ഭാഗം കമ്യൂട്ടേഷനായി വാങ്ങാം.  6.3 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനൂകൂല്യം ലഭിക്കും. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് വ്യാപക എതിര്‍പ്പിന് കാരണമായിരുന്നു. 

 

15 വര്‍ഷത്തെ പെന്‍ഷന്‍ കണക്കാക്കി അതിന്റെ മൂന്നിലൊന്നാണ് കമ്യൂട്ട് ചെയ്യാനാകുക. 15 വര്‍ഷം കഴിഞ്ഞാല്‍ പൂര്‍ണപെന്‍ഷന്‍ ലഭിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com