ADVERTISEMENT



മുകേഷ്‌ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ്‌ ജിയോ സാമ്പത്തിക സേവന രംഗത്തേക്ക്‌ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക ഉത്‌പന്നങ്ങള്‍ ഡിജിറ്റല്‍ പേമെന്റ്‌ പ്ലാറ്റ്‌ഫോമായ ജിയോ മണി വഴി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കമ്പനി എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. റിലയന്‍സ്‌ ജിയോയുടെ മൊബൈല്‍ വോലറ്റ്‌ ആപ്പാണ്‌ ജിയോ മണി. മറ്റ്‌ സാമ്പത്തിക സേവനങ്ങള്‍ക്ക്‌ പുറമെ റീചാര്‍ജ്‌, ബില്‍ പേമെന്റ്‌, മണി ട്രാന്‍സ്‌ഫര്‍ എന്നിവയും നിലവില്‍ ജിയോ മണിയിലൂടെ സാധ്യമാകും.
ഈ വര്‍ഷം മുതല്‍ മ്യൂച്വല്‍ ഫണ്ട്‌ ബിസിനസ്സിലേക്ക്‌ കടക്കാനാണ്‌ റിലയന്‍സ്‌ ജിയോയുടെ പദ്ധതി. ഇതിന്റെ മുന്നോടിയായി ഏതാനും പാദങ്ങളായി ജീവനക്കാര്‍ക്ക്‌ സാമ്പത്തിക സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്‌ കമ്പനി.
അടുത്ത വര്‍ഷത്തോടെ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനാണ്‌ റിലയന്‍സ്‌ ജിയോ ലക്ഷ്യമിടുന്നത്‌.
ഏതാനും മാസങ്ങളായി ഇതിന്‌ വേണ്ടിയുള്ള ശ്രമങ്ങളിലാണ്‌ കമ്പനി. റിലയന്‍സ്‌ ജിയോ ഇതിനോടകം മ്യൂച്വല്‍ ഫണ്ട്‌ രംഗത്തേക്ക്‌ നിയമനം ആരംഭിച്ചതായാണ്‌ റിപ്പോട്ടുകള്‍. നിലവില്‍ 27 ലക്ഷം കോടി രൂപ മൂല്യം വരുന്ന മ്യൂച്വല്‍ ഫണ്ട്‌ രംഗത്ത്‌ 44 കമ്പനികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com