ADVERTISEMENT

ചെറുകിട- ഇടത്തരം കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ആളൊഴുക്കുണ്ടായില്ല. ഒട്ടും ആകര്‍ഷകമല്ലാതെ അവതരിപ്പിച്ച പദ്ധതി ഒരുപക്ഷെ ഇതുമൂലം പരിഷ്‌കരിച്ചേക്കും.രാജ്യത്തെ അസംഘടിത മേഖലയിലെ 50 ലക്ഷത്തില്‍പരം ചെറുകിട ഇടത്തരം കച്ചവടക്കാര്‍ പദ്ധതിയില്‍ അംഗമാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. എന്നാല്‍  അംഗങ്ങളായവരുടെ എണ്ണം 25,000 ല്‍ ഒതുങ്ങി. ഇതാണ് പദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാരിന് പ്രേരണയാകുന്നത്.

കേരളത്തില്‍ 59 പേര്‍

കേരളത്തില്‍ നിന്ന് ഇതുവരെ 59 പേരാണ് ഏറെ ആഘോഷിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചേര്‍ന്നത്. ഡല്‍ഹി സംസ്ഥാനത്താകെ പദ്ധതിയില്‍ അംഗങ്ങളായവരുടെ എണ്ണം 84 ആണ്. ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കച്ചവടക്കാര്‍ ഇതില്‍ ചേര്‍ന്നത്. 6,765 പേര്‍.
പ്രധാനമന്ത്രി ലഘു വ്യാപാരി മന്‍ധന്‍ യോജന എന്നായിരുന്നു പദ്ധതിയുടെ പേര്. രാജ്യത്തെ 18- 40 വയസ് പ്രായ പരിധിക്കുള്ളിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് 60 വയസിന് ശേഷം 3,000 രൂപ പെന്‍ഷന്‍ കിട്ടുന്നതായിരുന്നു പദ്ധതി. ജൂലായ് 22 2019 മുതലായിരുന്നു ഇത് നടപ്പില്‍ വന്നത്.

തുക കൂടണം

എന്നാല്‍ 30 വര്‍ഷം പണമടച്ച് ഒടുവില്‍ 3,000 കിട്ടുമ്പോള്‍ അതുകൊണ്ട് ഒരു കാര്യവുമില്ലെന്നാണ് വ്യാപാരി സമൂഹത്തിന്റെ പരാതി. തന്നെയുമല്ല 40-50 വയസുകാരെയും ഇതിലുള്‍പ്പെടുത്തണമെന്ന് അന്ന് ആവശ്യവുമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പദ്ധതി പുനഃപരിശോധിക്കാനുള്ള സാധ്യത തെളിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com