ADVERTISEMENT

വലിയ പ്രതീക്ഷയിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട് അപ് രംഗം. വന്‍കിട കമ്പനികളും പരമ്പരാഗത സ്ഥാപനങ്ങളും മാന്ദ്യത്തിലും വ്യവസായ മേഖലയിലെ പുതിയ പ്രവണതകളിലും കിതയ്ക്കുമ്പോള്‍ ഗവണ്‍മെന്റും രാജ്യ വികസനത്തിന് കൂടുതല്‍ ഉറ്റുനോക്കുന്നത് സ്റ്റാര്‍ട് അപുകളെയാണ്. പുതിയ സാഹചര്യങ്ങളും സമീപകാല പരിസ്ഥിതിയും ബജറ്റില്‍ സ്റ്റാര്‍ട് അപുകള്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ കരുതുന്നത്. ഇന്‍കുബേറ്റേഴ്‌സിന് വലിയ രീതിയിലുള്ള നികുതി ഇളവ് ലഭിക്കുമെന്നാണ്പ്രതീക്ഷ. അടല്‍ ഇന്നവേഷന്‍ മിഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് തുടക്കത്തില്‍ ഈ ഇളവ് നല്‍കാന്‍ സാധ്യത എങ്കിലും ക്രമേണ അത് മറ്റുള്ളവര്‍ക്കും ലഭിച്ചേക്കാം. സ്റ്റാര്‍ട് അപുകള്‍ക്ക് ജി.എസ്.ടി ചാര്‍ജും കുറച്ചേക്കാം. അത് വിദേശ കമ്പനികള്‍ക്ക് കൂടുതലായി ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളില്‍ മുതല്‍ മുടക്കാന്‍ പ്രോല്‍സാഹനമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ വ്യാപരിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം പ്രതീക്ഷിക്കാം. എംപ്ലോയി സ്റ്റോക് ഓപ്ഷന് കൂടുതല്‍ നികുതി ആനുകൂല്യം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com