ADVERTISEMENT

സംരംഭകനാകാൻ ആഗ്രഹിച്ചു നടക്കുന്നവർക്ക് മനസിൽ പല ആശയങ്ങളുമുണ്ടാകും. അവയങ്ങനെ മനസിൽ കൊണ്ടുനടന്നാൽ ബിസിനസാകുമോ? ഒരിക്കലുമില്ല. അതിനായി കുറെ തയാറെടുപ്പുകൾ വേണം, ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എങ്കിലെ നല്ലൊരു ബിസിനസ് യാഥാർത്ഥ്യമാകൂ. 

ചുവടുവെക്കാം

ബിസിനസ് ആശയങ്ങൾ പദ്ധതികളാക്കി രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.അവ പ്രാവർത്തികമാക്കുമ്പോൾ ആദ്യം മനസിലുണ്ടായിരുന്നതിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.സംരംഭം തുടങ്ങാനുള്ള പൊതുവായ നിർദേശങ്ങൾക്ക് അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാരെ സമീപിക്കാം. സാങ്കേതിക സഹായങ്ങൾക്കു ബന്ധപ്പെട്ട സാങ്കേതിക സ്ഥാപനങ്ങളെയാണ് കാണേണ്ടത്. ഉദാഹരണത്തിന്, കാർഷിക ഭക്ഷ്യസംസ്കരണ സംരംഭവുമായി ബന്ധപ്പെട്ടവയ്ക്ക് കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ, അഗ്രി ഇൻക്യുേബഷൻ സെന്ററുകൾ എന്നിവയെ സമീപിക്കാം. ഡിജിറ്റൽ, കെമിക്കൽ, മറ്റ് എൻജിനീയറിങ് ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെടുന്നവർ, എൻജിനീയറിങ് കോളജുകൾ, എൻഐടി കോഴിക്കോട്, പോളിടെക്നിക് കോളജുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉപദേശം തേടണം. ഗാർമെന്റ് സംരംഭകർക്ക്  ഫാഷൻ‌ ഡിൈസനിങ് സെന്ററുകളിൽനിന്നു  നിർദേശങ്ങൾ സ്വീകരിക്കാം.  

ലൈസൻസ് വേണമെന്നില്ല

രണ്ടു ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങളും/മെഷിനറികളും വാങ്ങുമ്പോൾ അത്തരം മെഷിനറി/ഉപകരണങ്ങൾ സപ്ലൈ ചെയ്യുന്ന രണ്ടോ മൂന്നോ പേരുമായി ബന്ധപ്പെടാനും ക്വട്ടേഷൻ വാങ്ങി വില താരതമ്യം ചെയ്യാനും മറക്കരുത്. FSSAI, GST, Packer Licence എന്നിവ ബാധകമായ സംരംഭങ്ങൾക്ക് അതെല്ലാം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സംരംഭം തുടങ്ങും മുൻപ് വിപണിയെക്കുറിച്ചും നിർമിക്കാനാവശ്യമായ സാങ്കേതികവിദ്യയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കണം. സാധ്യതകൾ സ്വയം ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സംരംഭത്തിലേക്ക് ചുവടുവെയ്ക്കാവൂ.ലസംരംഭർക്ക് പലതരം വായ്പകളും സബ്സിഡികളും ലഭ്യമാണ്. സർക്കാർ ഏജൻസികൾ വഴിയോ ബാങ്കുകൾ വഴി നേരിട്ടോ മാത്രം ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. സൗജന്യ തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ലീഡ് ഡിസ്ട്രിക്ട് ബാങ്കുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ മനസ്സിലാക്കുക. ലഭ്യമെങ്കിൽ അത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.ലൈസൻസുകളൊന്നും എടുക്കാതെ തന്നെ സംരംഭം തുടങ്ങാനും മൂന്നു വർഷത്തേക്കു നടത്താനും അനുവദിക്കുന്ന നിയമം സംസ്ഥാന സർക്കാർ പാസാക്കിയിട്ടുണ്ട്. അതിന്റെ സാധ്യതകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com