ADVERTISEMENT
കോവിഡ് പ്രതിസന്ധിയില്‍ രാജ്യം ലോക് ഡൗണിലേക്ക് പോയതോടെ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നതായി സര്‍വെ. ഏപ്രില്‍ അഞ്ചിന് അവസാനിച്ച ആഴ്ചയിലെ തൊഴിലില്ലായ്മ നിരക്ക് 23.4 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്ന് സര്‍വെ നടത്തിയ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കുന്നു.ലോക് ഡൗണ്‍ കാലത്ത് 9,429 പേരില്‍ ടെലിഫോണിലൂടെ നടത്തിയ സര്‍വെ ഫലമാണ് രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതായി പറയുന്നത്. മാര്‍ച്ച് മുഴുവനായി എടുക്കുമ്പോള്‍ തൊഴില്‍ നഷ്ടം 8.7 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 7.8 ശതമാനമായിരുന്നു.

മാര്‍ച്ച് അവസാനത്തോടെയാണ് കോവിഡിനെ തുടര്‍ന്ന് രാജ്യം പൂര്‍ണ ലോക് ഡൗണിലേക്ക് പോയത്. ആ നിലയ്ക്ക് ഏപ്രില്‍ മാസത്തെ നിരക്കിലും വര്‍ധന ഉണ്ടാകാനാണ് സാധ്യത. കൊറോണ ബാധയ്ക്ക് മുമ്പ് തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പല കുറി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. സര്‍ക്കാര്‍ നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 46 വര്‍ഷത്തെ ഉയര്‍ച്ചയിലാണെന്നായിരുന്നു ആ റിപ്പോര്‍ട്ട്. കൊറോണ ബാധയെ തുടര്‍ന്ന് തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയരുന്നത് പ്രതിസന്ധി ഉയര്‍ത്തും. 1,17,000 സാമ്പിളുകള്‍ എടുത്താണ് ഓരോ മാസവും സി എം ഐ ഇ തൊഴിലില്ലായ്മ സര്‍വെ നടത്തുന്നത്. കൊറോണയെ തുടര്‍ന്നാണ് ടെലിഫോണ്‍ സാമ്പിളുകള്‍ എടുത്ത് സര്‍വെ നടപടികളെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com