ADVERTISEMENT
കൊറോണ ലോക്ഡൗണില്‍ കീഴ്‌മേല്‍ മറിഞ്ഞ മേഖലകള്‍ക്ക് രക്ഷാപാക്കേജിന്റെ ഭാഗമായി ചരക്ക് സേവന നികുതിയില്‍ ഒഴിവ് നല്‍കുന്ന കാര്യം കേന്ദ്ര പരിഗണനയില്‍. വിതരണവും വിപണനവും തീരെ ഇല്ലാതായതോടെ കടക്കെണിയിലായ സംരംഭകര്‍ക്ക്് ആറ് മാസത്തെ ജി എസ് ടി ഇളവ് അനുവദിക്കുമെന്നാണ് സൂചനകള്‍. കോവിഡ്- 19 വൈറസ് ബാധയും പിന്നീട് വന്ന ലോക്ഡൗണും ഗുരുതരമായി ബാധിച്ച ഹോട്ടല്‍, വ്യോമയാനം,ടൂറിസം,നിര്‍മ്മാണ മേഖലകളിലുള്ള സംരംഭകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കൂടാതെ സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന് രൊക്കം പണം ലഭിച്ച ഇടപാടുകള്‍ക്ക് മാത്രം ജി എസ് ടി ഈടാക്കുന്ന പ്രൊപ്പസലും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിലവിലുള്ള ഇന്‍വോയിസ് സംവിധാനത്തിന് പകരമാണ് കറന്‍സി അധിഷ്ഠിത രീതിയിലേക്ക് നികുതി പിടിക്കുന്ന സമ്പ്രദായത്തിലേക്ക് മാറാനുദ്ദേശിക്കുന്നത്. അതനുസരിച്ച് പേയ്‌മെന്റ് ലഭിക്കാത്ത ഇടപാടുകളെല്ലാം കിട്ടാക്കടമായി പരിഗണിച്ച്് ജി എസ് ടി ഇക്കാലയളവില്‍ ഒഴിവാക്കി കൊടുക്കും.  രൂക്ഷമായ പണ ദൗര്‍ലഭ്യം നേരിടുന്ന സംരംഭങ്ങള്‍ക്ക് ലഭ്യത കൂട്ടി ആശ്വാസം നല്‍കുകയാണ് ഈ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ജി എസ് ടി കൗണ്‍സില്‍ ഉടന്‍ തീരുമാനമെടുക്കും.
രാജ്യത്തെ ഭൂരിഭാഗം സേവനദാതാക്കള്‍ക്കും ഇടപാടുകാരില്‍ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുണ്ട്. എന്നാല്‍ ഇവര്‍ ജി എസി ടി കുരുക്കിൽ പെടുകയും ചെയ്യുന്നു. ഇങ്ങനെ കണക്കില്‍ മാത്രമുള്ള പണത്തിന് ജി എസ് ടി ഒഴിവാക്കി കൊടുക്കുകയാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍. അതേസമയം അക്കൗണ്ടിലെത്താത്ത പണത്തെ കിട്ടാക്കടമായി പരിഗണിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com