ADVERTISEMENT
കോവിഡ് 19 വൈറസ് ബാധ ഇന്ത്യയില്‍ 13.6 കോടി തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ. കോവിഡ് ബാധ ആഗോള തലത്തില്‍ 30.5 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക്. മാര്‍ച്ച് അവസാനവാരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രമുഖ നിര്‍മാണ മേഖലകളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ജനങ്ങളുമായി അടുത്തിടപഴകലുകള്‍ വേണ്ട എല്ലാ മേഖലകളും പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഹോട്ടല്‍, ടൂറിസം, നിര്‍മാണമേഖല, റിയല്‍ എസ്റ്റേറ്റ് രംഗം, വാഹന നിര്‍മാണം, വ്യോമയാനം എന്നീ മേഖലകള്‍ പൂര്‍ണമായും അടച്ചതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം വെട്ടികുറയ്ക്കുകയോ തൊഴില്‍ തന്നെ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യുന്ന ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ പ്രതിസന്ധിയാണ് രൂക്ഷം. ലോക്ഡൗണ്‍ ആറ് ആഴ്ച പിന്നിടുമ്പോഴും തുടരുന്ന അനിശ്ചിതത്വം ഈ വ്യവസായ മേഖലകളെ കൂടുതല്‍ വിഷമത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എം എസ് എം ഇ കള്‍ക്ക് അടിയന്തരമായി രക്ഷാപാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com