sections
MORE

അഞ്ചു കോടി രൂപ വരെ വിറ്റു വരവുള്ള സംരംഭങ്ങളെ സൂക്ഷ്മ സംരംഭങ്ങളായി കണക്കാക്കും

HIGHLIGHTS
  • വിവിധ ആനുകൂല്യങ്ങള്‍ക്കും ഇതിനുസരിച്ച് അര്‍ഹത ലഭിക്കും
woman 2
SHARE

ഒരു കോടി രൂപ വരെ നിക്ഷേപവും അഞ്ചു കോടി രൂപ വരെ വിറ്റു വരവുമുള്ള സംരംഭങ്ങളെ സൂക്ഷ്മ സംരംഭങ്ങളായി കണക്കാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. വിവിധ ആനുകൂല്യങ്ങള്‍ക്കും ഇതിനുസരിച്ചുള്ള അര്‍ഹത ലഭിക്കും. നിര്‍മാണ, സേവന സംരംഭങ്ങളെ ചെറുകിട, സൂക്ഷ്മ,ഇടത്തരം സംരംഭങ്ങളായി കണക്കാക്കുന്ന മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും ചെയ്യും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന വേളയിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തിലും ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും.

ഒരു കോടി രൂപ മൂലധന നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള യൂണിറ്റുകള്‍ സൂക്ഷ്മ വ്യവസായങ്ങള്‍ എന്ന് ഇനി അറിയപ്പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ളവയെ ചെറുകിട വ്യവസായമായും 20 കോടി മൂലധന നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ളവയെ ഇടത്തരം വ്യവസായമായും പരിഗണിക്കും. നിലവില്‍ യൂണിറ്റ് തുടങ്ങാന്‍ വേണ്ടിവരുന്ന നിക്ഷേപത്തിന്റെ തോത് അനുസരിച്ചാണ് വ്യവസായങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം എസ് എം ഇ) എന്നിങ്ങനെ തരം തിരിച്ചിരുന്നത്.

ഇതിനെ വിറ്റുവരവും കൂടി മാനദണ്ഡമാക്കുന്ന രീതിയിലേക്ക് മാറ്റി. കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് രാജ്യത്തെ 6.2 കോടി വരുന്ന ചെറുകിട വ്യവസായ മേഖലയേയാണ്. ഈ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനുള്ള ഉത്തജക പാക്കേജിന് മുന്നോടിയായിട്ടാണ് കേന്ദ്രം അടിയന്തരമായി മാനദണ്ഡത്തില്‍ മാറ്റം വരുത്തുന്നത് . നിലവിലെ മാനദണ്ഡമനുസരിച്ച് 25 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള സംരഭങ്ങളെ സൂക്ഷ്മ വ്യവസായങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 25 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് മുതല്‍മുടക്കെങ്കില്‍ ചെറുകിട വ്യവസായമെന്നും അഞ്ച് മുതല്‍ 10 വരെ കോടി ആണെങ്കില്‍ അത് ഇടത്തരം സംരംഭമെന്നും വിലയിരുത്തപ്പെടും. സേവന മേഖലയാണെങ്കില്‍ മുതല്‍മുടക്ക് 10 ലക്ഷം, 10 ലക്ഷം-രണ്ട് കോടി, രണ്ട്- അഞ്ച് കോടി എന്നിങ്ങനെയാണ് തരംതിരവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA